Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pakalpooram

Kottayam

തി​രു​ന​ക്ക​ര പ​ക​ല്‍പ്പൂ​രം: വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം ഉ​റ​പ്പാ​ക്കും

കോ​ട്ട​യം: തി​രു​ന​ക്ക​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​വും പ​ക​ല്‍പ്പൂ​ര​വും പ​രാ​തി​ര​ഹി​ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു വി​വി​ധ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പി​ന്തു​ണ ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍.

ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി തി​രു​ന​ക്ക​ര ക്ഷേ​ത്രം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. റ​വ​ന്യുവ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്‍ട്രോ​ള്‍ റൂം ​സ​ജ്ജീ​ക​രി​ക്കും. 15 മു​ത​ല്‍ 25വ​രെ​യാ​ണ് തി​രു​ന​ക്ക​ര ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം. പ​ക​ല്‍പ്പൂ​രം 23നാ​ണ്. പ​ക​ല്‍പ്പൂ​ര​ത്തി​നു​ള്ള ജ​ന​ത്തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് റ​വ​ന്യുവി​ഭാ​ഗ​ത്തി​ല്‍നി​ന്ന് അ​ധി​ക​മാ​യി ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കും.

പ​ക​ല്‍പ്പൂ​ര​ദി​നം നാ​ലു ഡി​വൈ​എ​സ്പി​മാ​രു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ 220 പോ​ലീ​സു​കാ​രെ സു​ര​ക്ഷാ​ചു​മ​ത​ല​ക​ള്‍ക്കു നി​യോ​ഗി​ക്കും. ന​ഗ​ര​സ​ഭ മാ​ലി​ന്യം നീ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. അ​ഗ്‌​നി​ര​ക്ഷാ സേ​ന സ്റ്റാ​ന്‍ഡ്ബൈ യൂ​ണി​റ്റി​ന്‍റെ സേ​വ​നം ഉ​റ​പ്പാ​ക്കും. മെ​ഡി​ക്ക​ല്‍ ടീ​മി​ന്‍റെ സേ​വ​നം ആ​രോ​ഗ്യ​വ​കു​പ്പും ല​ഭ്യ​മാ​ക്കും.
തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ, ജി​ല്ലാ ക​ള​ക്‌​ട​ര്‍ ചേ​ത​ന്‍ കു​മാ​ര്‍ മീ​ണ, എ​ഡി​എം കെ.​പി. ജ​യ​കു​മാ​ര്‍, ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ടി.​സി. രാ​മാ​നു​ജം, പി.​ആ​ര്‍. മീ​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up