Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PalaMunicipality

എൽഡിഎഫ് പിന്തുണയിൽ മായാ രാഹുൽ പാലാ നഗരസഭ ചെയർപേഴ്സൺ

കോട്ടയം: പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്സണായി വിമത-ഇടതുമുന്നണി കൂട്ടായ്മയുടെ സ്ഥാനാർഥി മായാ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു രാവിലെ നടന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി റിയാ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ് മായാ രാഹുൽ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തെത്തിയത്.

മായാ രാഹുലിന് 16 വോട്ട് ലഭിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി റിയാ ചീരാംകുഴിക്ക് 10 വോട്ടുകൾ ലഭിച്ചു. നഗരസഭയിലെ നിലവിലെ രാഷ്‌ട്രീയ സമവാക്യങ്ങളിൽ നിർണായകമായ മാറ്റത്തിനു  വഴിയൊരുക്കുന്നതാണ് മായാ രാഹുലിന്‍റെ വിജയം. പാലാ ഡി.ഇ.ഒ ആയിരുന്നു തെരഞ്ഞെടുപ്പിന്‍റെ വരണാധികാരി. നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.

തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മായാ രാഹുൽ നഗരസഭാ കൗൺസിലർമാരോടും തനിക്ക് പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിച്ചു. നഗരസഭയുടെ വികസനത്തിനും ജനങ്ങളുടെ ആവശ്യങ്ങൾക്കുമായി എല്ലാവരെയും ഒപ്പം നിർത്തി പ്രവർത്തിക്കുമെന്ന് അവർ അറിയിച്ചു.

Kerala

പാലാ നഗരസഭ ചെയർപേഴ്സനെതിരെ അവിശ്വാസപ്രമേയവുമായി എൽഡിഎഫ്

കോട്ടയം: പാലാ നഗരസഭയിൽ അവിശ്വാസപ്രമേയവുമായി എൽഡിഎഫ്. പ്രതിപക്ഷ കൗൺസിലർമാർ ഒപ്പിട്ട അവിശ്വാസം എൽഎസ്ജിഡി ജോയിന്‍റ് ഡയറക്ടർക്ക് കൈമാറി. ഭരണസ്തംഭനം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.

അധികാരം പിടിക്കാനില്ലെന്നും രാഷ്ട്രീയ സാഹചര്യം നോക്കി തീരുമാനമെടുക്കുമെന്നും നഗരസഭയിലെ പ്രതിപക്ഷനേതാവ് ബിജു പാലൂപ്പടവൻ പറഞ്ഞു.

പ്രതിപക്ഷത്തെ 12 പേരും അവിശ്വാസത്തിൽ ഒപ്പുവച്ചു. സ്വതന്ത്ര കൂട്ടായ്മയുടെ പിന്തുണ വാങ്ങി അധികാരത്തിൽ എത്തില്ല. അവിശ്വാസത്തെ കോൺഗ്രസ് പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും എന്നാൽ ഇതിന് പിന്നിൽ മറ്റ് ധാരണകൾ ഒന്നുമില്ലെന്നും പ്രതിപക്ഷനേതാവ് ബിജു പാലൂപ്പടവൻ വ്യക്തമാക്കി.

Latest News

Corehub Up