Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PalakkadRailway

പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ൻ വി​ഭ​ജ​നം: തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ന് കീ​ഴി​ലു​ള്ള മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ, മം​ഗ​ളൂ​രു ജം​ഗ്ഷ​ൻ, പ​ന​മ്പൂ​ർ, ഉ​ല്ലാ​ൽ അ​ട​ക്ക​മു​ള്ള ഭാ​ഗ​ങ്ങ​ൾ സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യു​ടെ മൈ​സൂ​രു ഡി​വി​ഷ​നി​ലേ​ക്ക് മാ​റ്റാ​നു​ള്ള റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​നം ഉ​ട​ൻ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു.  

സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യോ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യോ യാ​തൊ​രു ആ​ലോ​ച​ന​യും ന​ട​ത്താ​തെ എ​ടു​ത്ത ഈ ​തീ​രു​മാ​നം കേ​ര​ള​ത്തി​ന്‍റെ റെ​യി​ൽ​വേ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തെ​യും ഭാ​വി വി​ക​സ​ന സാ​ധ്യ​ത​ക​ളെ​യും രൂ​ക്ഷ​മാ​യി ബാ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. പാ​ല​ക്കാ​ട് ഡി​വി​ഷ​ന്‍റെ ച​ര​ക്ക് ഗ​താ​ഗ​ത വ​രു​മാ​ന​ത്തി​ന്‍റെ  (ഏ​ക​ദേ​ശം ₹650 കോ​ടി) 90 ശ​ത​മാ​ന​വും ന​ൽ​കു​ന്ന പ​ന​മ്പൂ​ർ അ​ട​ക്ക​മു​ള്ള മം​ഗ​ളൂ​രു മേ​ഖ​ല വി​ട്ടു​പോ​കു​ന്ന​ത് ഡി​വി​ഷ​ന്‍റെ വ​രു​മാ​ന​ത്തി​ൽ 50 ശ​ത​മാ​ന​ത്തോ​ളം കു​റ​വു​ണ്ടാ​ക്കും.  

വ​രു​മാ​ന​ശേ​ഷി കു​റ​യു​ന്ന​ത് മ​ല​ബാ​ർ മേ​ഖ​ല​യി​ലെ പു​തി​യ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ​ക്കും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ൾ​ക്കും തി​രി​ച്ച​ടി​യാ​കും. 2007-ൽ ​സേ​ലം ഡി​വി​ഷ​ൻ രൂ​പീ​ക​രി​ച്ച​പ്പോ​ൾ ത​ന്നെ വ​ലി​യൊ​രു ഭൂ​പ്ര​ദേ​ശം ന​ഷ്ട​പ്പെ​ട്ട പാ​ല​ക്കാ​ട് ഡി​വി​ഷ​ന്, പു​തി​യ വി​ഭ​ജ​നം കൂ​ടി വ​രു​ന്ന​തോ​ടെ അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ശേ​ഷി ത​ന്നെ ന​ഷ്ട​പ്പെ​ടു​മെ​ന്നും ആ​ശ​ങ്ക​ക​ളു​ണ്ട്.  ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ നി​ല​വി​ലെ ഉ​ത്ത​ര​വ് അ​ടി​യ​ന്ത​ര​മാ​യി മ​ര​വി​പ്പി​ക്കാ​നും പാ​ല​ക്കാ​ട് ഡി​വി​ഷ​ന്‍റെ അ​തി​ർ​ത്തി​ക​ൾ സം​ര​ക്ഷി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. 

Latest News

Corehub Up