ശ്രീനഗര്‍: പലസ്തീന് പതാക ഹെല്‍മറ്റില്‍ പതിച്ച് ക്രിക്കറ്റ് കളിക്കാനെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ജമ്മു കാഷ്മീരിലെ പ്രാദേശിക ക്രിക്കറ്റ് ടൂര്ണമെന്റിനിടെയാണു സംഭവം.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഫുര്‍ഖാന്‍ ഭട്ട് എന്നയാളാണ് പലസ്തീന് പതാകയുള്ള ഹെല്‍മറ്റ് ധരിച്ച് ബാറ്റ് ചെയ്യാനെത്തിയത്.
ഇയാളെ കൂടാതെ ടൂര്‍ണമെന്റിന്റെ സംഘാടകരെയും ചോദ്യം ചെയ്യാന്‍ ജമ്മു കാഷ്മീര്‍ പോലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്.