Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palestinians

പലസ്തീനികൾക്കു വധശിക്ഷ; നിയമം പാസാക്കി ഇസ്രയേൽ

ജ​​​​​​റൂ​​​​​​സ​​​​​​ലെം: ഇ​​​സ്രേ​​​ലി പൗ​​​ര​​​ന്മാ​​​രെ കൊ​​​​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന പ​​​​​​ല​​​​​​സ്തീ​​​​​​നി​​​​​​ക​​​​​​ൾ​​​​​​ക്കു വ​​​​​​ധ​​​​​​ശി​​​​​​ക്ഷ നി​​​​​​ർ​​​​​​ബ​​​​​​ന്ധ​​​​​​മാ​​​​​​ക്കു​​​​​​ന്ന നി​​​​​​യ​​​​​​മം ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​ന്‍റാ​​​​​യ ക്നെ​​​​​​സെ​​​​​ത്ത് പാ​​​​​​സാ​​​​​​ക്കി. പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ബെ​​​​​​ഞ്ച​​​​​​മി​​​​​​ൻ നെ​​​​​​ത​​​​​​ന്യാ​​​​​​ഹു​​​​​​വി​​​​​​ന്‍റെ പി​​​​​​ന്തു​​​​​​ണ​​​​​​യോ​​​​​​ടെ​​​​​​യാ​​​​​​ണു ബി​​​​​​ൽ പാ​​​​​​സാ​​​​​​ക്കി​​​​​​യ​​​​​​ത്.

തീ​​​​​​വ്ര​​​​​​വാ​​​​​​ദ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ പേ​​​​​​രി​​​​​​ൽ ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ പൗ​​​​​​ര​​​​​​ൻ​​​​​​മാ​​​​​​രെ കൊ​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്കാ​​​​​​ണ് പു​​​​​​തി​​​​​​യ നി​​​​​​യ​​​​​​മ​​​​​​പ്ര​​​​​​കാ​​​​​​രം വ​​​​​​ധ​​​​​ശി​​​​​​ക്ഷ ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​ത്. ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​ന്‍റെ നി​​​​​​ല​​​​​​നി​​​​​​ല്പ് ഇ​​​​​​ല്ലാ​​​​​​താ​​​​​​ക്കു​​​​​​ക​​​​​​യെ​​​​​​ന്ന ല​​​​​​ക്ഷ്യ​​​​​​ത്തോ​​​​​​ടെ വെ​​​​​​സ്റ്റ് ബാ​​​​​​ങ്കി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന കൊ​​​​​​ല​​​​​​പാ​​​​​​ത​​​​​​ക​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു നി​​​​​​യ​​​​​​മം ബാ​​​​​​ധ​​​​​​ക​​​​​​മാ​​​​​​കും. 62 പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​ന്‍റ് അം​​​​​​ഗ​​​​​​ങ്ങ​​​​​​ൾ ബി​​​​​​ല്ലി​​​​​​നെ പി​​​​​​ന്തു​​​​​​ണ​​​​​​ച്ച​​​​​​പ്പോ​​​​​​ൾ 48 പേ​​​​​​ർ എ​​​​​​തി​​​​​​ർ​​​​​​ത്തു.

പു​​​​​​തി​​​​​​യ നി​​​​​​യ​​​​​​മ​​​​​​പ്ര​​​​​​കാ​​​​​​രം ശി​​​​​​ക്ഷ വി​​​​​​ധി​​​​​​ച്ച് 90 ദി​​​​​​വ​​​​​​സ​​​​​​ത്തി​​​​​​നു​​​​​​ള്ളി​​​​​​ൽ വ​​​​​​ധ​​​​​​ശി​​​​​​ക്ഷ ന​​​​​​ട​​​​​പ്പാ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​ണു പ്ര​​​​​​ധാ​​​​​​ന വ്യ​​​​​​വ​​​​​​സ്ഥ. വ​​​​​​ധ​​​​​​ശി​​​​​​ക്ഷ വി​​​​​​ധി​​​​​​ക്കാ​​​​​​ൻ ജ​​​​​​ഡ്ജി​​​​​​മാ​​​​​​രു​​​​​​ടെ കേ​​​​​​വ​​​​​​ല​​​​​​ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷം മ​​​​​​തി​​​​​​യാ​​​​​​കും. പ്ര​​​​​​തി​​​​​​ക​​​​​​ൾ​​​​​​ക്ക് അ​​​​​​പ്പീ​​​​​​ൽ ന​​​​​​ൽ​​​​​​കാ​​​​​​നു​​​​​​ള്ള അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​വും പു​​​​​​തി​​​​​​യ നി​​​​​​യ​​​​​​മം എ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​ള​​​​​​യു​​​​​​ന്നു. സൈ​​​​​​നി​​​​​​ക കോ​​​​​​ടതി​​​​​​ക​​​​​​ളി​​​​​​ൽ വി​​​​​​ചാ​​​​​​ര​​​​​​ണ നേ​​​​​​രി​​​​​​ടു​​​​​​ന്ന പ​​​​​​ല​​​​​​സ്തീ​​​​​​നി​​​​​​ക​​​​​​ൾ​​​​​​ക്കു മാ​​​​​​ത്ര​​​​​​മാ​​​​​​ണ് നി​​​​​​യ​​​​​​മം ബാ​​​​​​ധ​​​​​​ക​​​​​​മാ​​​​​​കു​​​​​​ന്ന​​​​​​ത്.

ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​ൽ വ​​​​​​ധ​​​​​​ശി​​​​​​ക്ഷ നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ണ്ടെ​​​​​​ങ്കി​​​​​​ലും ന​​​​​​ട​​​​​​പ്പാ​​​​​​ക്കു​​​​​​ന്ന​​​​​​ത് അ​​​​​​പൂ​​​​​​ർ​​​​​​വ​​​​​മാ​​​​​​ണ്. 1962ൽ ​​​​​​നാ​​​​​​സി യു​​​​​​ദ്ധ​​​​​​ക്കു​​​​​​റ്റ​​​​​​വാ​​​​​​ളി അ​​​​​​ഡോ​​​​​​ൾ​​​​​​ഫ് ഐ​​​​​​ക്മാ​​​​​​നെ തൂ​​​​​​ക്കി​​​​​​ലേ​​​​​​റ്റി​​​​​​യ​​​​​​താ​​​​​​ണ് അ​​​​​​വ​​​​​​സാ​​​ന​​​​​​സം​​​​​​ഭ​​​​​​വം. തീ​​​​​​വ്ര​​​​​​വാ​​​​​​ദ​​​​​​കേ​​​​​​സു​​​​​​ക​​​​​​ളി​​​​​​ൽ ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​ൽ മു​​​​​​മ്പ് വ​​​​​​ധ​​​​​​ശി​​​​​​ക്ഷ ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കി​​​​​​യി​​​​​​ട്ടി​​​​​​ല്ല.

വി​​​​​​വേ​​​​​​ച​​​​​​ന​​​​​​പ​​​​​​ര​​​​​​മാ​​​​​​യ വ​​​​​​ധ​​​​​​ശി​​​​​​ക്ഷാ നി​​​​​​യ​​​​​​മം റ​​​​​​ദ്ദാ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന് ഐ​​​​​​ക്യ​​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​സ​​​​​​ഭ മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ വി​​​​​​ഭാ​​​​​​ഗം ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു. വെ​​​​​​സ്റ്റ്ബാ​​​​​​ങ്കി​​​​​​ലും ഇ​​​​​​സ്ര​​​​​​യേ​​​​​​ലി​​​​​​ലു​​​​​​മു​​​​​​ള്ള പ​​​​​​ല​​​​​​സ്തീ​​​​​​നി​​​​​​ക​​​​​​ൾ​​​​​​ക്കു മാ​​​​​​ത്രം ബാ​​​​​​ധ​​​​​​ക​​​​​​മാ​​​​​​കു​​​​​​ന്ന നി​​​​​​യ​​​​​​മം വ​​​​​​ർ​​​​​​ണ​​​​​​വി​​​​​​വേ​​​​​​ച​​​​​​ന​​​​​​ത്തി​​​​​​ന് ആ​​​​​​ക്കം കൂ​​​​​​ട്ടു​​​​​​ന്ന​​​​​​താ​​​​​​ണെ​​​​​​ന്ന് യു​​​​​​എ​​​​​​ൻ ഹൈ​​​​​​ക്ക​​​​​​മ്മീ​​​​​​ഷ​​​​​​ണ​​​​​​ർ വോ​​​​​​ൾ​​​​​​ക്ക​​​​​​ർ ട​​​​​​ർ​​​​​​ക്ക് പ​​​​​​റ​​​​​​ഞ്ഞു. പ​​​​​​ല​​​​​​സ്തീ​​​​​​ൻ ജ​​​​​​ന​​​​​​ത​​​​​​യ്‌​​​​​​ക്കെ​​​​​​തി​​​​​​രാ​​​​​​യ യു​​​​​​ദ്ധ​​​​​​ക്കു​​​​​​റ്റ​​​​​​മാ​​​​​​ണു പു​​​​​​തി​​​​​​യ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മെ​​​​​​ന്ന് പ​​​​​​ല​​​​​​സ്തീ​​​​​​ൻ അ​​​​​​ഥോ​​​​​റി​​​​​​​​റ്റി പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ചു.

യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ കൗ​​​​​​ൺ​​​​​​സി​​​​​​ൽ, ഇ​​​​​​റ്റ​​​​​​ലി അ​​​​​​ട​​​​​​ക്ക​​​​​​മു​​​​​​ള്ള രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളും ഇ​​​സ്രേ​​​ലി തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ത്തെ അ​​​​​​പ​​​​​​ല​​​​​​പി​​​​​​ച്ചു. നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ലെ വ്യ​​​​​​വ​​​​​​സ്ഥ​​​​​​ക​​​​​​ൾ ഏ​​​​​​ക​​​​​​പ​​​​​​ക്ഷീ​​​​​​യ​​​​​​മാ​​​​​​ണെ​​​​​​ന്നാ​​​​​​ണ് വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​ക​​​​​​ർ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടു​​​​​​ന്ന​​​​​​ത്. ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ പൗ​​​​​​ര​​​​​​ൻ​​​​​​മാ​​​​​​രു​​​​​​ടെ വി​​​​​​ചാ​​​​​​ര​​​​​​ണ സി​​​​​​വി​​​​​​ൽ കോ​​​​​​ട​​​​​​തി​​​​​​ക​​​​​​ളി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ൽ ജൂ​​​​​​ത​​​​​​ന്മാ​​​​​​രാ​​​​​​യ കു​​​​​​റ്റ​​​​​​വാ​​​​​​ളി​​​​​​ക​​​​​​ളെ നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ൽ​​​​​നി​​​​​​ന്ന് ഒ​​​​​​ഴി​​​​​​വാ​​​​​​ക്കി​​​​​​യെ​​​​​​ന്നാ​​​​​​ണു വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​ക​​​​​​ർ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ണി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

Latest News

Corehub Up