തൃശൂർ: വാഹനങ്ങളുടെ നീണ്ടനിരയെ തുടർന്ന് ഗതാഗതം സ്തംഭിച്ച പാലിയേക്കര ടോൾ ബൂത്ത് യാത്രക്കാർക്ക് തുറന്നുകൊടുത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കൊച്ചിയിലേക്കുള്ള യാത്രാമധ്യേ പാലിയേക്കര എത്തിയപ്പോഴായിരുന്നു സംഭവം.
ഇരുഭാഗങ്ങളിലുമായി രണ്ട് കിലോമീറ്ററിലധികം ദൂരം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. സുരേഷ് ഗോപിയും സ്റ്റാഫും കാറിൽ നിന്നിറങ്ങി മുഴുവൻ ടോൾ ബൂത്തുകളും തുറന്നു കൊടുക്കുകയായിരുന്നു. വാഹനങ്ങളുടെ നീണ്ടനിര അനുവദിക്കാനാവില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.