ചേര്‍ത്തല: പ്രസിദ്ധ മരിയന്‍-ചാവറ തീര്‍ഥാടനകേന്ദ്രമായ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോനപള്ളിയില്‍ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗാരോപണ കൊംബ്രേരിയ തിരുനാള്‍ ഒന്നു മുതല്‍ 22 വരെ ആഘോഷിക്കും. പതിനഞ്ചുനോമ്പാരംഭത്തിന് ഇന്നു തുടക്കമാകും. ദിവസേന രാവിലെയും വൈകുന്നേരം വിശുദ്ധ കുര്‍ബാന, ജപമാല, ആഘോഷമായ പാട്ടുകുര്‍ബാനയും ലദീഞ്ഞും നൊവേനയും ഉണ്ടാകും.10നു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അനുസ്മരണദിനമായി ആചരിക്കും. 11 ന് കൊടിയേറ്റ് ദിനം. രാവിലെ ഏഴിനു വിശുദ്ധ ഡൊമിനിക്കിന്റെ തിരുനാള്‍, ആഘോഷമായ പാട്ടുകുര്‍ബാന, ലദീഞ്ഞ്, പ്രദക്ഷിണം. 10.30നു ജൂബിലി കുര്‍ബാന. വൈകുന്നേരം 4.30നു ജപമാല, ആഘോഷമായ പാട്ടുകുര്‍ബാന. എറണാകുളം-അങ്കമാലി അതിരൂപതയിലെ നവവൈദികര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് തിരുനാള്‍ കൊടി ഉയര്‍ത്തല്‍. വികാരി റവ.ഡോ. പീറ്റര്‍ കണ്ണമ്പുഴ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സാല്‍വേ ലദീഞ്ഞ്, നൊവേന, വാഴ്വ്, ലൈത്തരന്മാരുടെ തെരഞ്ഞെടുപ്പ്.
12നു രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, ഏഴിനു ലൈത്തോരന്മാരുടെ വാഴ്ച, ആഘോഷമായ പാട്ടുകുര്‍ബാന, പ്രസുദേന്തി സ്ഥാനക്കാരുടെ തെരഞ്ഞെടുപ്പ്. വൈകുന്നേരം 4.30നു ജപമാല, ആഘോഷമായ പാട്ടുകുര്‍ബാന-റവ.ഡോ. ജോസഫ് മണവാളന്.
13നു രാവിലെ ഏഴിന് ആഘോഷമായ പാട്ടുകുര്‍ബാന. വൈകുന്നേരം 4.30ന് ജപമാല, ലത്തീന്‍ റീത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന. ആലപ്പുഴ മെത്രാന് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രസുദേന്തിവാഴ്ച, തിരി-തിരുസ്വരൂപം വെഞ്ചരിപ്പ്, തിരുസ്വരൂപം പ്രതിഷ്ഠിക്കല്‍, സാല്‍വേ ലദീഞ്ഞ്, നൊവേന, വാഴ്വ്, കപ്ലോന്‍ വികാരി വാഴ്ച.
14നു വേസ്പരദിനം. വൈകുന്നേരം നാലിനു ജപമാല, ആഘോഷമായ പാട്ടുകുര്‍ബാന. തുടര്‍ന്ന് വേസ്പര-ഫാ. തോമസ് മങ്ങാട്ട്, സന്ദേശം-ഫാ. ജോണ്സണ് കൂവേലി. തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 15നു തിരുനാള്‍ദിനം. രാവിലെ മുതല്‍ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും. 7.30നു കുര്‍ബാനയ്ക്കുശേഷം സ്വാതന്ത്ര്യദിന പതാക ഉയര്‍ത്തല്‍. 11ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന-ഫാ. പോള്‍ പതിയാമൂല. സന്ദേശം-ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍ ഒസിഡി. വൈകുന്നേരം മൂന്നിന് ആഘോഷമായ പാട്ടുകുര്‍ബാന. സാഗര്‍ രൂപതയിലെ വൈദികര്‍ കാര്‍മികരാകും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. രാത്രി ഒമ്പതിന് കൃതജ്ഞതാബലിക്ക് ഇടവകയിലെ വൈദികര്‍ കാര്‍മികരാകും. തുടര്‍ന്നു തിരുനാള്‍ സാപന തിരുക്കര്‍മങ്ങള്‍.
22നു എട്ടാമിടം-കിരീടധാരണ തിരുനാള്‍. വൈകുന്നേരം അഞ്ചിന് ജപമാല, ആഘോഷമായ പാട്ടുകുര്‍ബാന. തുടര്‍ന്ന് പ്രദക്ഷിണം, കൊടിയിറക്ക്. തിരുനാളിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി വികാരി ഫാ. പീറ്റര്‍ കണ്ണമ്പുഴ, അസി. വികാരി ഫാ. വിന് തോമസ് കുരീക്കല്‍, ഫാ. ജോസ് പാലത്തിങ്കല്‍, പ്രസുദേന്തി സിബി ജോസഫ് പതിയാമൂല ഇടപ്പറമ്പില്‍ എന്നിവര്‍ പറഞ്ഞു.
സർക്കാർതല അവലോകന യോഗം ചേർന്നു
ചേര്‍ത്തല: പള്ളിപ്പുറം പള്ളി തിരുനാളിനോടനുബന്ധിച്ചുള്ള സർക്കാർതല അവലോകന യോഗം കൗൺസിൽ ഹാളിൽ നടന്നു. തിരുനാൾ ഒരുക്കങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ, ഗതാഗത സംവിധാനം, ആരോഗ്യ–അടിയന്തര സേവനങ്ങൾ, അഗ്നിരക്ഷ, വൈദ്യുതി, ശുചിത്വം, തീർഥാടകരുടെ സൗകര്യങ്ങൾ എന്നിവ യോഗം വിലയിരുത്തി. വിശ്വാസികളുടെയും തീർഥാടകരുടെയും സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.
യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോൾ ഉസ്മാൻ, ആർഡിഒ, തഹസിൽദാർ, ജനപ്രതിനിധികള്‍, ഫൊറോന വികാരി റവ.ഡോ. പീറ്റർ കണ്ണമ്പുഴ, കൈക്കാരന്മാർ, വൈസ് ചെയർമാൻ, തിരുനാൾ പ്രസുദേന്തി സിബി ജോസഫ് പതിയാമൂല ഇടപ്പറമ്പിൽ, തിരുനാൾ കമ്മിറ്റി ഭാരവാഹികൾ, കൂടാതെ റവന്യു, തദ്ദേശസ്വയംഭരണ വകുപ്പ്, പോലീസ്, ഫയർ & റെസ്ക്യു, എക്സൈസ്, കെഎസ്ഇബി, ആരോഗ്യ വകുപ്പ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ, വാർഡ് മെംബർമാർ തുടങ്ങിയവർ പങ്കെടുത്തു.