x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ള്ളി​പ്പു​റം പ​ള്ളി​യി​ല്‍ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ര്‍​ഗാ​രോ​പ​ണ കൊം​ബ്രേ​രി​യ തി​രു​നാ​ള്‍

വെബ് ഡെസ്ക്
Published: July 31, 2026 11:35 PM IST | Updated: July 31, 2026 11:35 PM IST

ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ പ്ര​സം​ഗി​ക്കു​ന്നു

ചേ​ര്‍​ത്ത​ല: പ്ര​സി​ദ്ധ മ​രി​യ​ന്‍-​ചാ​വ​റ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​മാ​യ പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന​പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ സ്വ​ര്‍​ഗാ​രോ​പ​ണ കൊം​ബ്രേ​രി​യ തി​രു​നാ​ള്‍ ഒ​ന്നു മു​ത​ല്‍ 22 വ​രെ ആ​ഘോ​ഷി​ക്കും. പ​തി​ന​ഞ്ചു​നോ​മ്പാ​രം​ഭ​ത്തി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. ദി​വ​സേ​ന രാ​വി​ലെ​യും വൈ​കു​ന്നേ​രം വി​ശു​ദ്ധ കു​ര്‍​ബാ​ന, ജ​പ​മാ​ല, ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​നയും ല​ദീ​ഞ്ഞും നൊ​വേ​നയും ഉ​ണ്ടാ​കും.10​നു വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് അ​നു​സ്മ​ര​ണ​ദി​ന​മാ​യി ആ​ച​രി​ക്കും. 11 ന് കൊ​ടി​യേ​റ്റ് ദി​നം. രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ ഡൊ​മി​നി​ക്കി​ന്‍റെ തി​രു​നാ​ള്‍, ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം. 10.30നു ​ജൂ​ബി​ലി കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം 4.30നു ​ജ​പ​മാ​ല, ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ ന​വ​വൈ​ദി​ക​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ കൊ​ടി ഉ​യ​ര്‍​ത്ത​ല്‍. വി​കാ​രി റ​വ.​ഡോ. പീ​റ്റ​ര്‍ ക​ണ്ണ​മ്പു​ഴ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് സാ​ല്‍​വേ ല​ദീ​ഞ്ഞ്, നൊ​വേ​ന, വാ​ഴ​്‌വ്, ലൈ​ത്ത​ര​ന്മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്.

12നു ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, ഏ​ഴി​നു ലൈ​ത്തോ​ര​ന്മാ​രു​ടെ വാ​ഴ്ച, ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന, പ്ര​സു​ദേ​ന്തി സ്ഥാ​ന​ക്കാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്. വൈ​കു​ന്നേ​രം 4.30നു ​ജ​പ​മാ​ല, ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന-​റ​വ.​ഡോ. ജോ​സ​ഫ് മ​ണ​വാ​ള​ന്‍.

13നു ​രാ​വി​ലെ ഏ​ഴി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, ല​ത്തീ​ന്‍ റീ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന. ആ​ല​പ്പു​ഴ മെ​ത്രാ​ന്‍ ഡോ. ​ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് പ്ര​സു​ദേ​ന്തി​വാ​ഴ്ച, തി​രി-തി​രു​സ്വ​രൂ​പം വെ​ഞ്ച​രി​പ്പ്, തി​രു​സ്വ​രൂ​പം പ്ര​തി​ഷ്ഠി​ക്ക​ല്‍, സാ​ല്‍​വേ ല​ദീ​ഞ്ഞ്, നൊ​വേ​ന, വാ​ഴ്‌വ്, ​ക​പ്ലോ​ന്‍ വി​കാ​രി വാ​ഴ്ച.

14നു ​വേ​സ്പ​ര​ദി​നം. വൈ​കു​ന്നേ​രം നാ​ലി​നു ജ​പ​മാ​ല, ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന. തു​ട​ര്‍​ന്ന് വേ​സ്പ​ര-​ഫാ.​ തോ​മ​സ് മ​ങ്ങാ​ട്ട്, സ​ന്ദേ​ശം-​ഫാ. ജോ​ണ്‍​സ​ണ്‍ കൂ​വേ​ലി. തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം. 15നു ​തി​രു​നാ​ള്‍​ദി​നം. രാ​വി​ലെ മു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യി വി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ണ്ടാ​യി​രി​ക്കും. 7.30നു ​കു​ര്‍​ബാ​ന​യ്ക്കു​ശേ​ഷം സ്വാ​ത​ന്ത്ര്യ​ദി​ന പ​താ​ക ഉ​യ​ര്‍​ത്ത​ല്‍. 11ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന-​ഫാ.​ പോ​ള്‍ പ​തി​യാ​മൂ​ല. സ​ന്ദേ​ശം-​ഫാ. ആ​ന്‍​ഡ്രൂ​സ് പു​ത്ത​ന്‍​പ​റ​മ്പി​ല്‍ ഒ​സി​ഡി. വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന. സാ​ഗ​ര്‍ രൂ​പ​ത​യി​ലെ വൈ​ദി​ക​ര്‍ കാ​ര്‍​മി​ക​രാ​കും. തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം. രാ​ത്രി ഒ​മ്പ​തി​ന് കൃ​ത​ജ്ഞ​താ​ബ​ലി​ക്ക് ഇ​ട​വ​ക​യി​ലെ വൈ​ദി​ക​ര്‍ കാ​ര്‍​മി​ക​രാ​കും. തു​ട​ര്‍​ന്നു തി​രു​നാ​ള്‍ സാ​പ​ന തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍.

22നു ​എ​ട്ടാ​മി​ടം-​കി​രീ​ട​ധാ​ര​ണ തി​രു​നാ​ള്‍. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​യ​താ​യി വി​കാ​രി ഫാ. ​പീ​റ്റ​ര്‍ ക​ണ്ണ​മ്പു​ഴ, അ​സി. വി​കാ​രി ഫാ. ​വി​ന്‍ തോ​മ​സ് കു​രീ​ക്ക​ല്‍, ഫാ. ​ജോ​സ് പാ​ല​ത്തി​ങ്ക​ല്‍, പ്ര​സു​ദേ​ന്തി സി​ബി ജോ​സ​ഫ് പ​തി​യാ​മൂ​ല ഇ​ട​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ​ത​ല അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു

ചേ​ര്‍​ത്ത​ല: പ​ള്ളി​പ്പു​റം പ​ള്ളി തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ​ർ​ക്കാ​ർ​ത​ല അ​വ​ലോ​ക​ന യോ​ഗം കൗ​ൺ​സി​ൽ ഹാ​ളി​ൽ ന​ട​ന്നു. തി​രു​നാ​ൾ ഒ​രു​ക്ക​ങ്ങ​ൾ, സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ, ഗ​താ​ഗ​ത സം​വി​ധാ​നം, ആ​രോ​ഗ്യ–​അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ, അ​ഗ്നി​ര​ക്ഷ, വൈ​ദ്യു​തി, ശു​ചി​ത്വം, തീ​ർ​ഥാ​ട​ക​രു​ടെ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ യോ​ഗം വി​ല​യി​രു​ത്തി. വി​ശ്വാ​സി​ക​ളു​ടെ​യും തീ​ർ​ഥാ​ട​ക​രു​ടെ​യും സു​ര​ക്ഷ​യും സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, ആ​ർ​ഡി​ഒ, ത​ഹ​സി​ൽ​ദാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. പീ​റ്റ​ർ ക​ണ്ണ​മ്പു​ഴ, കൈ​ക്കാ​ര​ന്മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ, തി​രു​നാ​ൾ പ്ര​സു​ദേ​ന്തി സി​ബി ജോ​സ​ഫ് പ​തി​യാ​മൂ​ല ഇ​ട​പ്പ​റ​മ്പി​ൽ, തി​രു​നാ​ൾ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, കൂ​ടാ​തെ റ​വ​ന്യു, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ്, പോ​ലീ​സ്, ഫ​യ​ർ & റെ​സ്ക്യു, എ​ക്സൈ​സ്, കെ​എ​സ്ഇ​ബി, ആ​രോ​ഗ്യ വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ, വാ​ർ​ഡ് മെം​ബ​ർ​മാ​ർ തു​ട​ങ്ങിയവർ പ​ങ്കെ​ടു​ത്തു.

Tags : Pallippuram Church NattuVishasham DistrictNews

Recent News

Corehub Up