x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭൂ​മി ത​രം​മാ​റ്റ​വും പ​ട്ട​യ​വും അ​ടി​യ​ന്ത​ര​മാ​യി തീ​ര്‍​പ്പാ​ക്ക​ണം: മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍

വെബ് ഡെസ്ക്
Published: August 1, 2026 01:53 AM IST | Updated: August 1, 2026 01:53 AM IST

അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ പ്ര​സം​ഗി​ക്കു​ന്നു.

പാ​ല​ക്കാ​ട്: ഭൂ​മി ത​രം​മാ​റ്റം, പ​ട്ട​യം തു​ടങ്ങി​യ​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 100 ദി​ന ക​ര്‍​മ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​തി​വേ​ഗം തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്നു റ​വ​ന്യൂ​മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍.

ഏ​താ​ണ്ട് 2.5 ല​ക്ഷ​ത്തോ​ളം ഭൂ​മി ത​രം​മാ​റ്റ അ​പേ​ക്ഷ​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ 30307 അ​പേ​ക്ഷ​ക​ൾ തീ​ര്‍​പ്പാ​ക്കാ​നു​ണ്ട്. ക​ര്‍​മ​പ​രി​പാ​ടി​യി​ലൂ​ടെ പ​ര​മാ​വ​ധി അ​പേ​ക്ഷ​ക​ള്‍ തീ​ര്‍​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

റ​വ​ന്യൂ വ​കു​പ്പി​ന്‍റെ വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ഡി​ജി​റ്റ​ല്‍ റീ​സ​ര്‍​വേ, ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍, ദു​ര​ന്ത​നി​വാ​ര​ണം, മി​ച്ച​ഭൂ​മി, ലാ​ന്‍​ഡ് ട്രൈ​ബ്യൂ​ണ​ല്‍, കൈ​യേ​റ്റം സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ ചേ​ർ​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​വ​ന നി​ര്‍​മാ​ണ​ത്തി​നും മ​റ്റും ത​രം​മാ​റ്റം അ​ത്യാ​വ​ശ്യ​മാ​യ​തി​നാ​ല്‍ പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ര്‍​ഗം മേ​ഖ​ല​ക​ള്‍​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ഉ​റ​പ്പാ​ക്കും. എ​സ്‌​സി, എ​സ്ടി ഉ​ന്ന​തി​ക​ളി​ലെ പ​ട്ട​യ​ങ്ങ​ള്‍ ഒ​രു വ​ര്‍​ഷ​ത്തി​ന​കം പൂ​ര്‍​ണ​മാ​യി വി​ത​ര​ണം​ചെ​യ്യാ​ന്‍ ക​ഴി​യ​ണം. ഇ​തി​നാ​യി റ​വ​ന്യൂ ജീ​വ​ന​ക്കാ​ര്‍ മു​ന്‍​കൈ​യെ​ടു​ക്ക​ണം.

കാ​ലാ​നു​സൃ​ത​മാ​റ്റ​ങ്ങ​ള്‍ റ​വ​ന്യൂ വ​കു​പ്പി​ലും അ​നി​വാ​ര്യ​മാ​ണ്. സേ​വ​നം ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള യാ​തൊ​രു അ​ലം​ഭാ​വ​വും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മ​ല​യോ​ര​പ്ര​ദേ​ശ​മാ​യ ചൂ​രു​പാ​റ, ഓ​ടം​തോ​ട്, പാ​ല​ക്കു​ഴി മേ​ഖ​ല​ക​ളി​ലെ പ​ട്ട​യം അ​നു​വ​ദി​ക്ക​ല്‍, അ​ട്ട​പ്പാ​ടി​യി​ല്‍ തീ​ര്‍​പ്പാ​കാ​ത്ത ത​ണ്ട​പ്പേ​ര്‍ അ​പേ​ക്ഷ​ക​ള്‍, കോ​ട്ടോ​പാ​ട​ത്ത് ഡി​ജി​റ്റ​ല്‍ സ​ര്‍​വേ​യ്ക്കു​ശേ​ഷം നി​കു​തി അ​ട​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് പ്ര​ശ്‌​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. കാ​ല​ങ്ങ​ളാ​യി തീ​ര്‍​പ്പാ​ക്കാ​ത്ത പ്രാ​ദേ​ശി​ക​മാ​യ ഭൂ​പ്ര​ശ്‌​ന​ങ്ങ​ള്‍ പ്ര​ത്യേ​ക​മാ​യി ച​ര്‍​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കു​മെ​ന്നും, സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ള്‍​ക്ക് ഭൂ​മി​യി​ല്‍ പൂ​ര്‍​ണ അ​വ​കാ​ശം ല​ഭ്യ​മാ​ക്കു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ല​യി​ല്‍ റ​വ​ന്യൂ രേ​ഖ​ക​ളു​ടെ സം​ര​ക്ഷ​ണ​വും പ​രി​പാ​ല​ന​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നു കേ​ന്ദ്രീ​കൃ​ത റെ​ക്കോ​ഡ് റൂം ​സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത പ​രി​ശോ​ധി​ക്കും.

പ​റ​മ്പി​ക്കു​ള​ത്ത് പു​തി​യ വി​ല്ലേ​ജ് ഓ​ഫീ​സ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പു​തി​യ താ​ലൂ​ക്ക് രൂ​പീ​ക​രി​ക്കു​ന്ന​തി​ന് ശാ​സ്ത്രീ​യ​പ​ഠ​നം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന ലാ​ന്‍​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ര്‍ എ​ച്ച്. ദി​നേ​ശ​ന്‍, ലാ​ന്‍​ഡ് ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി​യും പി​ആ​ര്‍​ഡി ഡ​യ​റ​ക്ട​റു​മാ​യ സ​ബി​ന്‍ സ​മീ​ദ്, സ​ര്‍​വേ​യും ഭൂ​രേ​ഖ​യും വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ.​ഒ.​ജെ അ​രു​ണ്‍, ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​സു​ധീ​ര്‍, സ​ബ് ക​ള​ക്ട​ര്‍ അ​ഞ്ജി​ത്ത് സിം​ഗ്, എ​ഡി​എം അ​ബ്ദു​ള്‍ ല​ത്തീ​ഫ്, പാ​ല​ക്കാ​ട് ആ​ര്‍​ഡി​ഒ ഒ. ​ദേ​വ​കി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Land conversion NattuVishasham DistrictNews

Recent News

Corehub Up