തിരുനാളിന് വികാരി ഫാ. റാഫേൽ പുല്ലോക്കാരൻ കൊടിയേറ്റുന്നു .
എടക്കളത്തൂർ: സെന്റ് മേരീസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാളിന് ഇടവക വികാരി ഫാ. റാഫേൽ പുല്ലോക്കാരൻ കൊടിയേറ്റം നിർവഹിച്ചു. 15 നാണ് തിരുനാൾ. തിരുനാൾ ദിനംവരെ എല്ലാദിവസവും രാവിലെ 6.15 ന് വി. കുർബാന, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കും.
ഇടവക വികാരി ഫാ. റാഫേൽ പുല്ലോക്കാരൻ, കൈക്കാരന്മാരായ ഡേവിഡ് വാഴപ്പിള്ളി, കെ.എഫ്. ബിജോയ്, സിജു മുളക്കൽ, ജനറൽ കൺവീനർ ഇ.എഫ്. പ്രിൻസൻ തുടങ്ങിയവർ നേതൃത്വം നൽകി.