വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരത്തിന്റെ ഭാഗമായുള്ള എക്സ്ട്രീം സ്ലാലം മത്സരത്തില്‍ നിന്ന്.
കോടഞ്ചേരി: അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരങ്ങള്‍ ചാലിപ്പുഴയില്‍ തുടങ്ങി. പുരുഷ-വനിത വിഭാഗങ്ങളിലായി ഇന്റര്‍മീഡിയറ്റ് കാറ്റഗറി എക്സ്ട്രീം സ്ലാലം മത്സരങ്ങളാണ് ആദ്യ ദിനം അരങ്ങേറിയത്.
പുരുഷ വിഭാഗത്തില്‍ ഇറ്റാലിയന്‍ താരം ജിയോവാനി ജിയോര്‍ഗി ഒന്നാം സ്ഥാനവും ഇന്ത്യന്‍ താരങ്ങളായ നചികേത്ത ഗുപ്ത, നവീന്‍ യാദവ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും നേടി.
വനിതാ വിഭാഗത്തില്‍ കര്‍ണാടകയില്‍നിന്നുള്ള എസ്. മസ്കാന് ഒന്നും എറണാകുളത്തുനിന്നുള്ള പതിമൂന്നുകാരി ഡോണ മാര്‍സല രണ്ടും കര്‍ണാടകയില്‍നിന്നുള്ള സ്പൂര്ത്തി ലോകേഷ് മൂന്നും സ്ഥാനം നേടി.
Tags : Kayaking Waves Sports WhiteWater Kodenchery