അവബോധ ക്ലാസ് രമേഷ് പിഷാരടി എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: ഈറ്റ് റൈറ്റ് കേരളം - സുരക്ഷിത ഓണം 2026 കാമ്പയിനിന്റെ ഭാഗമായി ഭക്ഷ്യ സംരംഭകര്‍ക്കായുള്ള ഭക്ഷ്യസുരക്ഷാ അവബോധ ക്ലാസ് രമേഷ് പിഷാരടി എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് ഫുഡ് സേഫ്റ്റി ഡോ.എ. രേഖ അധ്യക്ഷത വഹിച്ചു. പാലക്കാട് ഭക്ഷ്യസുരക്ഷാ നോഡല്‍ ഓഫീസര്‍ ഡോ.എസ്. ലിജ, പാലക്കാട് ബേക്കേഴ്സ് അസോസിയേഷന് പ്രസിഡന്റ് സയിദ് ഫാഹിം, കാറ്ററിംഗ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി എന്‍. അബ്ദുള്‍ റസാഖ്, ഡോ.എല്‍.ബി. സ്വാതി എന്നിവര്‍ പങ്കെടുത്തു.
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓണക്കാലത്ത് ജില്ലയിലുടനീളം പ്രത്യേക പരിശോധനകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും തുടരുമെന്നു അധികൃതര്‍ അറിയിച്ചു.
Tags : Awareness Class NattuVishasham DistrictNews