Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Awareness Class

Palakkad

സു​ര​ക്ഷി​ത ഓ​ണം 2026: ഭ​ക്ഷ്യ​സു​ര​ക്ഷാ അ​വ​ബോ​ധ ക്ലാ​സ്

പാ​ല​ക്കാ​ട്: ഈ​റ്റ് റൈ​റ്റ് കേ​ര​ളം - സു​ര​ക്ഷി​ത ഓ​ണം 2026 കാ​മ്പ​യി​നിന്‍റെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ സം​രം​ഭ​ക​ര്‍​ക്കാ​യു​ള്ള ഭ​ക്ഷ്യ​സു​ര​ക്ഷാ അ​വ​ബോ​ധ ക്ലാ​സ് ര​മേ​ഷ് പി​ഷാ​ര​ടി എം ​എ​ല്‍ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​ണ​ക്കാ​ല​ത്ത് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സു​ര​ക്ഷി​ത​വും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫ് ഫു​ഡ് സേ​ഫ്റ്റി ഡോ.​എ. രേ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ല​ക്കാ​ട് ഭ​ക്ഷ്യ​സു​ര​ക്ഷാ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ​സ്. ലി​ജ, പാ​ല​ക്കാ​ട് ബേ​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സ​യി​ദ് ഫാ​ഹിം, കാ​റ്റ​റിം​ഗ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ​കൃ​ഷ്ണ​ന്‍, ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റെ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍. അ​ബ്ദു​ള്‍ റ​സാ​ഖ്, ഡോ.​എ​ല്‍.​ബി. സ്വാ​തി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഓ​ണ​ക്കാ​ല​ത്ത് ജി​ല്ല​യി​ലു​ട​നീ​ളം പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ളും ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും തു​ട​രു​മെ​ന്നു അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

District News

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്കര​ണ ക്ലാ​സ്

മ​ങ്കൊ​മ്പ്: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ച​മ്പ​ക്കു​ളം ബ​സി​ലി​ക്ക യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ജ​യിം​സ് പാ​ലയ്​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​എ​ബി​ൻ ഈ​ട്ടി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ചാ​ക്കോ​ച്ച​ൻ വ​രാ​പ്പു​ഴ, സി​റി​യ​ക് ജോ​സ​ഫ് കു​രി​യാ​ള​ശേ​രി, ചാ​ക്ക​പ്പ​ൻ പ​ള്ള​ത്തു​ശേ​രി, റാ​ണി സേ​വ്യ​ർ, മി​നി ചി​റ്റ​ടി, ജി​മ്മി ക​ല്ലു​രം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ പി.​കെ. അ​നീ​ഷ് ക്ലാ​സെ​ടു​ത്തു.

District News

കേ​ര പ​ദ്ധ​തി: ക​ർ​ഷ​ക​ർ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി

കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ട​വി​ള കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ക​ർ​ഷ​ക വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​വാ​ൻ സ​ഹാ​യ​ക​ര​മാ​ണെ​ന്നും എ​ല്ലാ ക​ർ​ഷ​ക​രും ഇ​ട​വി​ള കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​ൻ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും ഫെ​ർ​ട്ടി​ലാ​ൻ​ഡ് ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി ചെ​യ​ർ​മാ​ൻ എം.​ജെ. തോ​മ​സ്. ലോ​ക ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ഷി വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന കേ​ര പ​ദ്ധ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കാ​യി വെളിച്ചിയാനി സെന്‍റ് തോമസ് പാരിഷ്ഹാളിൽ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര പ്രൊ​ജ​ക്ട് കോ​ട്ട​യം റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ സാ​ഹി​ൽ മ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ളെ​യും നാ​വോ-​ധ​ൻ പ​ദ്ധ​തി​യെ​യും​കു​റി​ച്ച് കേ​ര സം​സ്ഥാ​ന പ്രൊ​ക്യൂ​ർ​മെ​ന്‍റ് ഓ​ഫീ​സ​ർ സു​രേ​ഷ് സി. ​ത​മ്പി, പു​ന​ർ ന​ടീ​ൽ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് കേ​ര ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ സി​നോ ജേ​ക്ക​ബ് മാ​ത്യു, റ​ബ​ർ പു​ന​ർ ന​ടീ​ലി​നെ​ക്കു​റി​ച്ച് മാ​നേ​ജ്മെ​ന്‍റ് ക​ൺ​സ​ൾ​ട്ട​ന്‍റ് ശ്രീ​കു​മാ​ർ വ​ല്ലൂ​ന്നി, എം​എ​സ്എം​ഇ സ്കീ​മി​നെ​ക്കു​റി​ച്ച് ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ സി. ​മോ​നി​ഷ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

പാ​റ​ത്തോ​ട് കൃ​ഷി ഓ​ഫീ​സ​ർ അം​ജ​ത് ഹ​ബീ​ബ്, കേ​ര കോ​ട്ട​യം റീ​ജ​ണ​ൽ ഡ​പ്യൂ​ട്ടി പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ സി​ന്ധു കെ. ​മാ​ത്യു, ജൂ​നി​യ​ർ കോ​ഓ​പ്പ​റേ​റ്റീ​വ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​ജാ​സ് കെ. ​ബാ​വ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

സ്കൂ​ൾ പ്രൊ​ട്ട​ക്‌​ഷ​ൻ ഗ്രൂ​പ്പ് യോ​ഗ​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും

കാ​ള​കെ​ട്ടി: അ​ച്ചാ​മ്മ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്കൂ​ൾ പ്രൊ​ട്ട​ക്‌​ഷ​ൻ ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗ​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. ഷി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടോ​മി ഈ​റ്റ​ത്തോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ പി. ​ഓ​മ​ന, എ​എ​സ്ഐ അ​ബ്ദു​ൾ ക​രീം, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മ​നോ​ജ് പൂ​വ​ത്താ​നി​ക്കു​ന്നേ​ൽ, ഹെ​ഡ്മാ​സ്റ്റ​ർ രാ​ജീ​വ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ, എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്, അ​ധ്യാ​പ​ക​ർ, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ധ്യാ​പ​രാ​യ രാ​ജേ​ഷ് തോ​മ​സ്, സെ​ലീ​നാ​മ്മ ജോ​സ​ഫ്, പോ​ൾ സി​റി​യ​ക്, തോ​മ​സ് പി. ​ഡൊ​മി​നി​ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സംഘടിപ്പിച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ലാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് ല​ഹ​രി തു​ട​ച്ചു​മാ​റ്റു​ന്ന​തി​ന് വേ​ണ്ടി ന​ട​പ്പാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ എ​ന്ന പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി എ​കെ​ജെ​എം സ്‌​കൂ​ളി​ൽ ല​ഹ​രി വി​മു​ക്ത ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സി.​കെ. മ​നോ​ജ് ക്ലാ​സ് ന​യി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​അ​ഗ​സ്റ്റി​ൻ പീ​ടി​ക​മ​ല​യി​ൽ എ​സ്ജെ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഇ​മ്മാ​നു​വ​ൽ മാ​ത്യു എ​സ്ജെ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

പ്ര​വി​ത്താ​നം: അ​ടൂ​ര്‍ എ​മി​റേ​റ്റ്‌​സ് മോ​ഡ​ല്‍ ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വി​ത്താ​നം സെ​ന്‍റ് മൈ​ക്കി​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ കു​ട്ടി​ക​ള്‍​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. എ​ന്‍​എ​സ്എ​സ്, സ്‌​കൗ​ട്ട്‌​സ് ആ​ന്‍​ഡ് ഗൈ​ഡ്‌​സ് യൂ​ണി​റ്റു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​വും വൃ​ക്ഷ​ത്തൈ വി​ത​ര​ണ​വും ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പെ​ണ്ണ​മ്മ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വി​ത്താ​നം പ​ള്ളി അ​സി. വി​കാ​രി ഫാ. ​ആ​ന്‍റ​ണി കൊ​ല്ലി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​യ​ണ്‍​സ് ക്ല​ബ് ചീ​ഫ് പ്രോ​ജ​ക്‌​ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ബി മാ​ത്യു, അ​ടൂ​ര്‍ എ​മി​റേ​റ്റ്‌​സ് ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് വ​ര്‍​ഗീ​സ്, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ജി​ജി ജേ​ക്ക​ബ്, സുരമ്യ, ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു.

District News

റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

ആ​ല​പ്പു​ഴ: റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സ​ഹൃ​ദ​യ ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഞ്ചി​ന് ആ​ശു​പ​ത്രി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്കര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ആ​ല​പ്പു​ഴ ആ​ർ​ടി​ഒ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​സി​. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി. ​ച​ന്ദ്ര​ലാ​ൽ ക്ലാ​സ് ന​യി​ച്ചു.

ഹെ​ൽ​മ​റ്റി​ന്‍റെ പ്രാ​ധാ​ന്യം, വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ​അ​പ​ക​ട​സാ​ധ്യ​ത, ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​തി​നന്‍റെ ​ആ​വ​ശ്യ​ക​ത, അ​മി​ത​വേ​ഗ​ത്തി​ന്‍റെ ​ദോ​ഷ​ഫ​ല​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ആ​ശു​പ​ത്രി അ​സി​. എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ചാ​ക്കോ ഇ​ട​മു​റി​യി​ൽ പ്ര​സം​ഗി​ച്ചു.

റോ​ഡ് സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വത്കര​ണ വീ​ഡി​യോ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ക്വി​സ് മ​ത്സ​ര​വും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

District News

ടാ​ല​ന്‍റ് ഹ​ണ്ടും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ല്ലു​മു​ക്ക് ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ സെ​ൻ​ട്ര​ൽ ഹ്യൂ​മ​ണ്‍ റൈ​റ്റ്സ് ഫോ​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ടാ​ല​ന്‍റ് ഹ​ണ്ടും ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.

അ​വ​ധി​ക്കാ​ല​ത്ത് കാ​യി​ക പ​രി​ശീ​ല​ന​ത്തി​ന് കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി​രു​ന്നു ടാ​ല​ന്‍റ് ഹ​ണ്ട്. ബി​പി​സി ടി. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക പി.​കെ. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​മു​ക്തി മി​ഷ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​സി. സ​ജി​ത്കു​മാ​ർ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി. എ​ഴു​ത്തു​കാ​രി ലി​സി റോ​സ​ക്കു​ട്ടി, സി​എ​ച്ച്ആ​ർ​എ​ഫ് ജി​ല്ലാ ട്ര​ഷ​റ​ർ കെ. ​സു​നീ​റ, കാ​യി​താ​രം ലി​ൻ​സി അ​ജി, അ​ധ്യാ​പ​ക​ൻ ഐ.​വി. സ​ജി​ത്ത്, മെ​ന്‍റ​ർ ടീ​ച്ച​ർ സി​ന്ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​താ​ണ് വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ളി​ൽ മി​ക്ക​വ​രും.

Latest News

Corehub Up