ആന്റി-റാഗിംഗ് ബോധവത്കരണ പരിപാടിയിൽനിന്ന്.
ചേര്‍ത്തല: നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റിലെ ആന്റി-റാഗിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കാമ്പസ് ഹാർമണി എന്ന പേരിൽ ആന്റി-റാഗിംഗ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിനു ചെത്തിമറ്റം, ഡീൻ ഡോ. അജയ് കൃഷ്ണൻ, ആന്റി-റാഗിംഗ് സെൽ കോ-ഓർഡിനേറ്റർ വിനോദ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ചേർത്തല സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.പി. സതീഷ് ബോധവത്കരണ ക്ലാസ് നയിച്ചു.