x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​രി​യ​ൻ കോ​ള​ജി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ലോ​ഗോ പ്ര​കാ​ശ​ന​വും

വെബ് ഡെസ്ക്
Published: August 20, 2026 01:34 AM IST | Updated: August 20, 2026 01:34 AM IST

പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ.​ പ്രീ​മ പ്ര​സം​ഗി​ക്കു​ന്നു.

കൊ​ടു​വാ​യൂ​ർ: മേ​രി​യ​ൻ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​വും അ​ക്കാ​ദ​മി​ക മി​ക​വും ല​ക്ഷ്യ​മി​ട്ട് ഗ്ലോ​ബ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ബി​ഹേ​വി​യ​ർ മാ​നേ​ജ്മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ച് ‘മാ​ന​സി​കാ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം: പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളി​ലൂ​ടെ’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി.

സെ​പ്റ്റം​ബ​ർ 28,29,30 തി​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ത്തി. ‘വ്യ​ക്തി​ത്വം തു​റ​ന്നു​കാ​ട്ടു​ക, കാ​ഴ്ച​പ്പാ​ടു​ക​ൾ ജ്വ​ലി​പ്പി​ക്കു​ക’ എ​ന്ന പ്ര​മേ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ജ​യ​ൻ ന​ന്പൂ​തി​രി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

ഹോ​ളി ഫാ​മി​ലി കോ​ള​ജ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ൻ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​അ​നി​ത ചി​റ​മേ​ൽ ലോ​ഗോ ഏ​റ്റു​വാ​ങ്ങി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​പ്രീ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സൈ​ക്കോ​ള​ജി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ സി​സ്റ്റ​ർ ടി​ൻ​സി സ്വാ​ഗ​ത​വും ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ.​പി. രാ​ജേ​ശ്വ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Awareness Class NattuVishasham DistrictNews

Recent News

Corehub Up