ബോധവത്കരണ പരിപാടി കേണൽ കെ.എൻ.വി. ആചാരി ഉദ്ഘാടനം ചെയ്യുന്നു.
ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് വിദ്യാര്‍ഥികള്‍ക്കായി ബോധവത്കരണ പരിപാടി നടത്തി. ദേശീയ കേഡറ്റ് കോര്‍പ്പ്സില്‍ അംഗമാകുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന അവസരങ്ങളും തൊഴില്‍ സാധ്യതകളും നേതൃത്വപാടവവും രാജ്യസേവന മനോഭാവവും സംബന്ധിച്ച അവബോധം വളര്‍ത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.
കേണല്‍ കെ.എന്‍.വി. ആചാരി പരിപാടി ഉദ്ഘാടനം ചെയ്തു. സിഒഒ പി.എസ്. സുഹാസ് അധ്യക്ഷത വഹിച്ചു. എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.വി. ബിജു, ആര്‍ട്സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബോസ് ടോം, ഫാ. മോഹന്‍ ജോസഫ്, ജോഷി മറിയമ്മ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : awareness class