ബോധവത്കരണ ക്ലാസ് വൈ.സാബു ഉദ്ഘാടനം ചെയ്യുന്നു.
കൊട്ടിയം: പ്രത്യാശ ഫോര്‍ ഇന്റഗ്രേറ്റഡ് സോഷ്യല്‍ ആക്ഷൻ' (പിസ) യുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ബോധത്കരണ പരിപാടി സംഘടിപ്പിച്ചു. ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങ് സിറ്റി ഡിഎച്ച്ക്യു സബ് ഇന്‍സ്പെക്ടര്‍ വൈ. സാബു ഉദ്ഘാടനം ചെയ്തു.
പിസ ഡയറക്ടര്‍ സിസ്റ്റര്‍ പ്രശാന്തി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം മാനേജര്‍ എഡ്വിന് പി. ജോസ്, പ്രോഗ്രാം കോ - ഓര്‍ഡിനേറ്റര്‍മാരായ രമ്യ, റീന, ബീന, അക്കൗണ്ടന്റ് ചിഞ്ചു എന്നിവര്‍ പ്രസംഗിച്ചു. ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള സ്കൂള്‍ വിദ്യാര്‍ഥികളും ഡിഗ്രി വിദ്യാര്‍ഥികളും പങ്കെടുത്തു.