പയ്യാവൂർ: പൊതുവിദ്യാഭ്യാസ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, മിഷൻ റാബിസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പയ്യാവൂർ ചാമക്കാൽ ഗവ. എൽപി സ്കൂളിൽ പേവിഷബാധക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി. ജയപ്രകാശ്, എസ്ആർജി കൺവീനർ പി. ശില്പ, മദർ പിടിഎ പ്രസിഡന്റ് സൗമ്യ ദിനേശ് എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ ജില്ലാ ഓഫീസർ ബിജു ആന്റണി ക്ലാസെടുത്തു.
Tags : nattu vishesham Awareness class