x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്


Published: June 6, 2026 11:58 PM IST | Updated: June 6, 2026 11:58 PM IST

ആ​ല​പ്പു​ഴ: റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സ​ഹൃ​ദ​യ ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഞ്ചി​ന് ആ​ശു​പ​ത്രി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്കര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ആ​ല​പ്പു​ഴ ആ​ർ​ടി​ഒ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​സി​. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി. ​ച​ന്ദ്ര​ലാ​ൽ ക്ലാ​സ് ന​യി​ച്ചു.

ഹെ​ൽ​മ​റ്റി​ന്‍റെ പ്രാ​ധാ​ന്യം, വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ​അ​പ​ക​ട​സാ​ധ്യ​ത, ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​തി​നന്‍റെ ​ആ​വ​ശ്യ​ക​ത, അ​മി​ത​വേ​ഗ​ത്തി​ന്‍റെ ​ദോ​ഷ​ഫ​ല​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ആ​ശു​പ​ത്രി അ​സി​. എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ചാ​ക്കോ ഇ​ട​മു​റി​യി​ൽ പ്ര​സം​ഗി​ച്ചു.

റോ​ഡ് സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വത്കര​ണ വീ​ഡി​യോ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ക്വി​സ് മ​ത്സ​ര​വും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News Road Safety Awareness Class

Recent News

Corehub Up