കാളകെട്ടി: അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ യോഗവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി സബ് ഇൻസ്പെക്ടർ എസ്.എസ്. ഷിജു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടോമി ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ പി. ഓമന, എഎസ്ഐ അബ്ദുൾ കരീം, പഞ്ചായത്ത് മെംബർ മനോജ് പൂവത്താനിക്കുന്നേൽ, ഹെഡ്മാസ്റ്റർ രാജീവ് ജോസഫ് എന്നിവർ പ്രസംഗിച്ചു. എൻസിസി കേഡറ്റുകൾ, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്, അധ്യാപകർ, പിടിഎ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. അധ്യാപരായ രാജേഷ് തോമസ്, സെലീനാമ്മ ജോസഫ്, പോൾ സിറിയക്, തോമസ് പി. ഡൊമിനിക് എന്നിവർ നേതൃത്വം നൽകി.