എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂളില്‍ നടന്ന ബോധവത്കരണ ക്ലാസ്.
എടത്വ: ലഹരി ഉപയോഗം കുട്ടികളില്‍ ഉണ്ടാക്കാവുന്ന ദോഷഫലങ്ങളെക്കുറിച്ച് മാതാപിതാക്കളെ ബോധവത്കരിക്കുന്നതിനായി എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂളില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. റിസോഴ്സ് പേഴ്സണായി വീയപുരം പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ സി. രാജീവ് ക്ലാസ് നയിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ സുപഥം പദ്ധതിയുടെയും കേരള ആഭ്യന്തരവകുപ്പിന്റെ തുഫാന്‍ പദ്ധതിയുടെയും ആഭിമുഖ്യത്തിലാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.
അമ്പലപ്പുഴ: വർധിച്ചുവരുന്ന അനധികൃത ലോൺ ആപ് തട്ടിപ്പ്, മയക്കുമരുന്ന് എന്നിവയ്ക്കെതിരേ ഇരട്ടക്കുളങ്ങര റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. അമ്പലപ്പുഴ പൊലിസിന്റെ സഹകരണത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. അമ്പലപ്പുഴ എസ്ഐ സി.ആർ.ബിജു ഉദ്ഘാടനം ചെയ്തു.