ഓപ്പറേഷൻ തൂഫാൻ എസ്ഐ അമൃത സിംഗ് നായിക് ഉദ്ഘാടനം ചെയ്യുന്നു.
വണ്ടിപെരിയാർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വാളാർടി ഗാന്ധിനഗർ റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അസോസിയേഷൻ അംഗങ്ങൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ജിമ്മിച്ചൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പോൾ രാജ്, പോലീസ് സർക്കിൾ ഇൻസ്പെക്ടർ അമൃത സിംഗ് നായിക്,
അഴുത ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനിതാ മുരുകൻ, അസോസിയേഷൻ വൈസ് പ്രസിഡന്റ് വിജയകുമാരി ഉദയസൂര്യൻ, ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Awareness Class