ഖരമാലിന്യ പരിപാലന ചട്ടം 2026 വിഷയത്തിൽ ചക്കിട്ടപാറ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസ് പ്രസിഡന്റ് മോളി തോമസ് ഉദ്ഘാടനം ചെയ്യുന്
ചക്കിട്ടപാറ: ഖരമാലിന്യ പരിപാലന ചട്ടം 2026 വിഷയത്തിൽ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രസിഡന്റ് മോളി തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് അധ്യക്ഷത വഹിച്ചു.
ഭരണ സമിതി അംഗങ്ങളായ ജിൻസി മനോജ്, ബിന്ദു ബാലകൃഷ്ണൻ, മൊയ്തി കോടേരി, പി. സി. സുരാജൻ എന്നിവരും ഡോ.കമറുദ്ദീൻ, ഡോ. വിനോദ്, ആസൂത്രണ ഉപാധ്യക്ഷൻ ബാബു കൂനന്തടം, പഞ്ചായത്ത് അസി. സെക്രട്ടറി ടി.പി. സീന, വിഇഒ രജിൻ എന്നിവർ പ്രസംഗിച്ചു. ഖരമാലിന്യ പരിപാലന ചട്ടം സംബന്ധിച്ച് ശുചിത്വമിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ കെ.പി. രാധാകൃഷ്ണനും, ഹരിതഭവനങ്ങൾ സാധ്യതയും ആവശ്യകതയും സംബന്ധിച്ച് നിറവ് ഡയറക്ടർ ബാബു പറമ്പത്തും ക്ലാസെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Awareness class