പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കൻഡറി സ്കൂളിൽ ബോധവത്കരണ ക്ലാസ് പ്രധാനാധ്യാപകൻ കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
പള്ളിക്കുറുപ്പ്: വിദ്യാർഥികളിൽ റോഡ് സുരക്ഷാബോധം വളർത്തുന്നതിനും അപകടസാഹചര്യങ്ങളിൽ പ്രഥമശുശ്രൂഷ നൽകുന്നതിനുള്ള അവബോധം സൃഷ്ടിക്കുന്നതിനുമായി പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കൻഡറി സ്കൂളിൽ സുരക്ഷിത് മാർഗ് ക്ലബിന്റെ നേതൃത്വത്തിൽ ഫസ്റ്റ് ആൻഡ് ട്രോമാ സപ്പോർട്ട് എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
റോഡ് സുരക്ഷയുടെ പ്രാധാന്യവും ഗതാഗതനിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും വിദ്യാർഥികൾക്ക് പകർന്നുനൽകി. പ്രധാനാധ്യാപകൻ കെ. രാമകൃഷ്ണൻ, സീനിയർ അധ്യാപകനായ എം.യു. വർഗീസ് എന്നിവർ പ്രസംഗിച്ചു. എസ് സിഎംഎസ് സ്കൂൾ ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി കറുകുറ്റിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് അപ്ലൈഡ് സയൻസ് ആൻഡ് ഹ്യൂമാനിറ്റീസിലെ അസിസ്റ്റന്റ് പ്രഫസർ രാഹുൽ രവി, മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫ. ദിനിൽ ബാബു എന്നിവർ ക്ലാസുകൾ നയിച്ചു.
സുരക്ഷിത് മാർഗ് സ്കൂൾ കോ- ഓർഡിനേറ്റർ ടി. നവാസ് സ്വാഗതവും സ്കൂൾ ലീഡർ അശ്വതി നന്ദിയും പറഞ്ഞു. അധ്യാപകരായ കെ.എസ്. സീന, ഇ. രോഷ്നി, കെ. കൃഷ്ണതുളസി, വി.എൻ. സരിത, ആർ. രശ്മി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബസ് ജീവനക്കാരും രക്ഷിതാക്കളും വിദ്യാർഥികളും പങ്കെടുത്തു.
Tags : Awareness Class nattuvishesham district news deepika news for Safe Travel