പ്രവിത്താനം: അടൂര്‍ എമിറേറ്റ്സ് മോഡല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കുട്ടികള്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എന്‍എസ്എസ്, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് യൂണിറ്റുകളുടെ സഹകരണത്തോടെ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ വിതരണവും നടത്തി.
ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രവിത്താനം പള്ളി അസി. വികാരി ഫാ. ആന്റണി കൊല്ലിയില്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സിബി മാത്യു, അടൂര്‍ എമിറേറ്റ്സ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് സന്തോഷ് വര്‍ഗീസ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ജിജി ജേക്കബ്, സുരമ്യ, ഡോ. ആന്റണി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഉന്നത വിജയം നേടിയ പൂര്‍വ വിദ്യാര്‍ഥികളെ ആദരിച്ചു.
Tags : Nattuvishesham Local news Awareness class