തൃശൂർ വിമല കോളജിൽ സംഘടിപ്പിച്ച പേവിഷബാധ ബോധവത്കരണപരിപാടി
തൃശൂർ: ലോക പേവിഷബാധ ദിനാചരണത്തിന്റെ ഭാഗമായി റാബീസ് സ്മാർട്ട് കാന്പസ് 2026 പദ്ധതിയുടെ കീഴിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റിയും തൃശൂർ വിമല കോളജ് സോഷ്യോളജി വിഭാഗവും സംയുക്തമായി പേവിഷബാധ ബോധവത്കരണപരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ബീന ജോസ് ഉദ്ഘാടനം ചെയ്തു.
സോഷ്യോളജിവിഭാഗം മേധാവി പ്രഫ. ഡോ. കെ. ബിനു, ഐവിഎ തൃശൂർ ജില്ലാ പ്രസിഡന്റ് ഡോ. എം. ഗംഗാധരൻ നായർ, മണ്ണുത്തി വെറ്ററിനറി കോളജിലെ വെറ്ററിനറി എപ്പിഡമിയോളജി ആൻഡ് പ്രിവന്റീവ് മെഡിസിൻ വിഭാഗം മുൻ പ്രഫസർ ഡോ. പി.വി. ട്രെസാമോൾ, ഐവിഎ ജനറൽ സെക്രട്ടറി ഡോ. എ. ഇർഷാദ്, ഡോ. പി. പ്രിയ, ഡോ. യു.എസ്. രാമചന്ദ്രൻ, ഡോ. ക്ലാപ്പ് ആന്റോ എന്നിവർ പ്രസംഗിച്ചു.