ബോധവത്കരണ പരിപാടിയിൽ കുറവിലങ്ങാട് എഎസ്ഐ സ്വപ്ന കരുണാകരൻ ക്ലാസ് നയിക്കുന്നു.
മറവൻതുരുത്ത്: വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ കേന്ദ്രീകരിച്ച് കേരള പോലീസിന്റെ തുഫാൻ പദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന ബോധവത്കരണ ക്ലാസ് മറവൻതുരുത്ത് ഗവൺമെന്റ് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നടത്തി. വൈക്കം സബ് ഡിവിഷൻ ചുമതലയുള്ള കുറവിലങ്ങാട് എഎസ്ഐ സ്വപ്ന കരുണാകരന്റെ നേതൃത്വത്തിലാണ് ക്യാമ്പുകളിൽ ക്ലാസുകൾ നടന്നത്. സിവിൽ പോലീസ് ഓഫീസർ ഹരികൃഷ്ണൻ, പഞ്ചായത്ത് അംഗം വനജ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham DistrictNews DeepikaNews awareness class