പ്രതീകാത്മക ചിത്രം
കോട്ടയം: ബിസിഎം കോളജിലെ സാമൂഹിക പ്രവര്‍ത്തന വിഭാഗവും അതിരമ്പുഴ പഞ്ചായത്തും സംയുക്തമായി ആത്മഹത്യാ പ്രതിരോധം, വനിത ശക്തീകരണം എന്നീ വിഷയങ്ങളില്‍ ഇന്നു സെമിനാര്‍ സംഘടിപ്പിക്കും. ഇന്നു രാവിലെ 10.30ന് അതിരമ്പുഴ പഞ്ചായത്ത് ഹാളില്‍ ബോധവത്കരണ ക്ലാസ് നടത്തും.
കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പൽ സീമാ സൈമണ്‍ ക്ലാസിന് നേതൃത്വം നല്‍കും. ബിസിഎം കോളജ് സാമൂഹിക പ്രവര്‍ത്തന വിഭാഗം മേധാവി ഡേ. ഐപ്പ് വര്‍ഗീസ്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി എന്നിവര്‍ പ്രസംഗിക്കും. ജോണ്‍ ജിജി, ആന്‍ മരിയ ജോര്‍ജ് എന്നിവർ നേതൃത്വം നല്‍കും.
കോട്ടയം: ബിസിഎം കോളജിലെ സാമൂഹിക പ്രവര്‍ത്തന വിഭാഗവും ആര്‍പ്പൂക്കര പഞ്ചായത്തും സംയുക്തമായി എക്സാം സ്ട്രസ് റിലീഷ് എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ന് ബോധവത്കരണ ക്ലാസ് നടത്തും. ഉച്ചകഴിഞ്ഞു രണ്ടിന് ആര്‍പ്പൂക്കര സെന്റ് ഫിലോമിനാസ് ജിഎച്ച്എസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നന്ദന സന്തോഷ് ക്ലാസ് നയിക്കും.
സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മരിയ, ഡോ. ഐപ്പ് വര്‍ഗീസ്, കോളജ് ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരന്‍ എന്നിവര്‍ പ്രസംഗിക്കും. ഫീല്‍ഡ് വര്‍ക്ക് സൂപ്പര്‍വൈസര്‍ ഡോ. പി.ജെ. ലൂക്കോസ്, പ്രോഗ്രാം കോ-ഓർഡിനേറ്റേഴ്സായ അക്ഷയ് ബൈജു, വൈഷ്ണവി ഗിരീഷ്കുമാര്‍, ജോസ്നാ മരിയ ജോസ് എന്നിവര്‍ നേതൃത്വം നല്‍കും
Tags : Nattuvishesham DistrictNews DeepikaNews Awareness Class