x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​സ്‌​സി എ​ല്‍​സ3 ക​പ്പ​ല്‍ അ​പ​ക​ടം; നേ​​​​വി​​​​യു​​​​ടെ സ​​​​ഹാ​​​​യം തേ​​​​ടി ഡി​​​​ജി ഷി​​​​പ്പിം​​​​ഗ്

വെബ് ഡെസ്ക്
Published: August 1, 2026 12:32 AM IST | Updated: August 1, 2026 12:32 AM IST

പ്രതീകാത്മക ചിത്രം

കൊ​​​​ച്ചി: കൊ​​​​ച്ചി പു​​​​റം​​​​ക​​​​ട​​​​ലി​​​​ല്‍ മു​​​​ങ്ങി​​​​യ ലൈ​​​​ബീ​​​​രി​​​​യ​​​​ന്‍ ച​​​​ര​​​​ക്കു​​​ക​​​​പ്പ​​​​ല്‍ എം​​​​എ​​​​സ്‌​​​​സി എ​​​​ല്‍​സ3 ക​​​​പ്പ​​​​ലി​​​​ന്‍റെ നി​​​​ല​​​​വി​​​​ലെ അ​​​​വ​​​​സ്ഥ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ന്‍ ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ല്‍ ഓ​​​​ഫ് ഷി​​​​പ്പിം​​​​ഗ് (ഡി​​​​ജി ഷി​​​​പ്പിം​​​​ഗ്) നാ​​​​വി​​​​ക​​​സേ​​​​ന​​​​യു​​​​ടെ സാ​​​​ങ്കേ​​​​തി​​​​ക സ​​​​ഹാ​​​​യം തേ​​​​ടി. ഇ​​​​തി​​​​നാ​​​​യി ഡ​​​​ല്‍​ഹി​​​​യി​​​​ലെ നാ​​​​വി​​​​ക ആ​​​​സ്ഥാ​​​​ന​​​​ത്തി​​​​നു ക​​​​ത്ത് ന​​​​ല്‍​കി.

ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ര്‍​ദേ​​​​ശ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി. ക​​​​പ്പ​​​​ല്‍ അ​​​​വ​​​​ശി​​​​ഷ്‌​​​ട​​​​ത്തി​​​​ന്‍റെ നി​​​​ല​​​​വി​​​​ലെ അ​​​​വ​​​​സ്ഥ, സ്ഥാ​​​​നം, ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ സു​​​​ര​​​​ക്ഷി​​​​താ​​​​വ​​​​സ്ഥ, ഹാ​​​​നി​​​​ക​​​​ര​​​​മാ​​​​യ ച​​​​ര​​​​ക്കു​​​​ക​​​​ള്‍ അ​​​​ട​​​​ങ്ങി​​​​യ ക​​​​ണ്ടെ​​​​യ്‌​​​​ന​​​​റു​​​​ക​​​​ളു​​​​ടെ അ​​​​വ​​​​സ്ഥ എ​​​​ന്നി​​​​വ പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണം. അ​​​​പ​​​​ക​​​​ട​​​​സാ​​​​ധ്യ​​​​ത​​​​യും വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ണം. ഇ​​​​തി​​​​നാ​​​​യാ​​​​ണു ഡി​​​​ജി ഷി​​​​പ്പിം​​​​ഗ് സ​​​​ഹാ​​​​യം തേ​​​​ടി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

അ​​​​പ​​​​ക​​​​ടം ബാ​​​​ധി​​​​ച്ച മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍​ക്ക് ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് ടി.​​​​എ​​​​ന്‍. പ്ര​​​​താ​​​​പ​​​​ന​​​ട​​​​ക്കം ന​​​​ല്‍​കി​​​​യ പൊ​​​​തു​​​​താ​​​​ത്പ​​​​ര്യ ഹ​​​​ര്‍​ജി​​​​ക​​​​ളി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച്, നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ സേ​​​​വ​​​​നം തേ​​​​ടാ​​​​ന്‍ ക​​​​ഴി​​​​യു​​​​മോ​​​​യെ​​​​ന്ന് ആ​​​​രാ​​​​യു​​​​ക​​​​യും പ്ര​​​​തി​​​​രോ​​​​ധ​​​ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ നി​​​​ല​​​​പാ​​​​ട് അ​​​​റി​​​​യി​​​​ക്കാ​​​​ന്‍ അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ സോ​​​​ളി​​​​സി​​​​റ്റ​​​​ര്‍

ജ​​​​ന​​​​റ​​​​ലി​​​​നോ​​​​ടു നി​​​​ര്‍​ദേ​​​​ശി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.
അ​​​​പ​​​​ക​​​​ടം ന​​​​ട​​​​ന്ന് ഒ​​​​രു വ​​​​ര്‍​ഷം ക​​​​ഴി​​​​ഞ്ഞി​​​​ട്ടും ക​​​​ണ്ടെ​​​​യ്‌​​​​ന​​​​റു​​​​ക​​​​ള​​​​ട​​​​ക്കം നീ​​​​ക്കം ചെ​​​​യ്യാ​​​​നാ​​​​യി​​​​ട്ടി​​​​ല്ല. 2025 മേ​​​​യ് 25നാ​​​​ണ് ക​​​​പ്പ​​​​ല്‍ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്. വി​​​​ഴി​​​​ഞ്ഞ​​​​ത്തു​​​​നി​​​​ന്ന് കൊ​​​​ച്ചി തു​​​​റ​​​​മു​​​​ഖ​​​​ത്തേ​​​​ക്ക് പോ​​​​കു​​​​മ്പോ​​​​ഴാ​​​​യി​​​​രു​​​​ന്ന അ​​​​പ​​​​ക​​​​ടം. ക​​​​പ്പ​​​​ല​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ ഫോ​​​​ര്‍​ട്ട്​​​​കൊ​​​​ച്ചി കോ​​​​സ്റ്റ​​​​ല്‍ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

ക​​​​പ്പ​​​​ലി​​​​ല്‍നി​​​​ന്നു വീ​​​​ണ ക​​​​ണ്ടെ​​​​യ്‌​​​​ന​​​​റു​​​​ക​​​​ളും അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ പ്ലാ​​​​സ്റ്റി​​​​ക് അ​​​​വ​​​​ശി​​​​ഷ്‌​​​ട​​​ങ്ങ​​​​ളും സ​​​​മു​​​​ദ്ര​​​​പ​​​​രി​​​​സ്ഥി​​​​തി​​​​യി​​​​ല്‍ പ്ര​​​​ത്യാ​​​​ഘാ​​​​തം സൃ​​​​ഷ്‌​​​ടി​​​​ച്ചി​​​​രു​​​​ന്നു. കാ​​​​ല​​​​പ്പ​​​​ഴ​​​​ക്കം​​​​ചെ​​​​ന്ന ക​​​​പ്പ​​​​ല്‍ വീ​​​​ണ്ടെ​​​​ടു​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ജ​​​​നീ​​​​വ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യ മെ​​​​ഡി​​​​റ്റ​​​​റേ​​​​നി​​​​യ​​​​ന്‍ ഷി​​​​പ്പിം​​​​ഗ് ക​​​​മ്പ​​​​നി​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട്. എ​​​​ന്നാ​​​​ല്‍, കാ​​​​ല​​​​വ​​​​ര്‍​ഷ​​​​ത്തി​​​​നു​​​​മു​​​​മ്പ് ഉ​​​​യ​​​​ര്‍​ത്തി മാ​​​​റ്റ​​​​ണ​​​​മെ​​​​ന്ന് കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​രി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള വി​​​​വി​​​​ധ ഏ​​​​ജ​​​​ന്‍​സി​​​​ക​​​​ള്‍ ഡി​​​​ജി ഷി​​​​പ്പിം​​​​ഗി​​​​ന് അ​​​​ന്ത്യ​​​​ശാ​​​​സ​​​​നം ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു.

Tags : MSC Elsa3 Ship Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up