വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലും കരിങ്കടലിലും വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഫോണിൽ സംസാരിക്കുകയും ഹോർമുസ് കടലിടുക്കിന് സമീപമുള്ള വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള എല്ലാത്തരം ആക്രമണങ്ങളും ഉടൻ അവസാനിപ്പിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു.
അമേരിക്ക-ഇറാൻ സംഘർഷത്തിലും റഷ്യ-യുക്രെയ്ൻ യുദ്ധത്തിലും പെട്ട് ചരക്ക് കപ്പലുകളിൽ ജോലി ചെയ്യുന്ന നിരപരാധികളായ ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നിർണായക ഇടപെടൽ.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash