x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൊ​റോ​ക്കോ​യി​ൽ നി​ന്ന് സ്പെ​യി​നി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മം: 34 അ​ഭ​യാ​ർ​ത്ഥി​ക​ൾ മ​രി​ച്ചു

ഓൺലൈൻ ഡെസ്ക്
Published: July 31, 2026 09:08 PM IST | Updated: July 31, 2026 09:08 PM IST

മൊറോക്കയിൽ നിന്ന് സ്പെയിനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അഭയാർഥികൾ

സെ​ഉ​ത്ത (സ്പെ​യി​ൻ): മൊ​റോ​ക്കോ അ​തി​ർ​ത്തി വ​ഴി സ്പാ​നി​ഷ് എ​ൻ​ക്ലേ​വാ​യ സെ​ഉ​ത്ത​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച 34 അ​ഭ​യാ​ർ​ത്ഥി​ക​ൾ മ​രി​ച്ചു. ഈ ​ആ​ഴ്ച​യോ​ടെ അ​തി​ർ​ത്തി ക​ട​ന്നു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ൻ വ​ർ​ധ​ന​വി​നി​ടെ​യാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​തെ​ന്ന് പ്രാ​ദേ​ശി​ക പ്ര​സി​ഡ​ന്‍റ് ഹു​വാ​ൻ ജെ​സ്യൂ​സ് വി​വ​സ് അ​റി​യി​ച്ചു.

ഏ​ക​ദേ​ശം 60,000-ത്തോ​ളം പേ​രാ​ണ് ക​ട​ലി​ലെ അ​തി​ർ​ത്തി വേ​ലി​ക്ക് ചു​റ്റും നീ​ന്തി സെ​ഉ​ത്ത​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​ത്. നീ​ന്തി​ക്ക​ട​ക്കു​ന്ന​തി​നി​ടെ മു​ങ്ങി​മ​രി​ച്ചും അ​തി​ർ​ത്തി​യി​ലെ ഭി​ത്തി​യി​ൽ ഉ​ണ്ടാ​യ തി​ര​ക്കി​ൽ പെ​ട്ടു​മാ​ണ് ആ​ളു​ക​ൾ മ​ര​ണ​പ്പെ​ട്ട​ത്. പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ സ്പാ​നി​ഷ് സ​ർ​ക്കാ​ർ സൈ​ന്യ​ത്തെ പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Tags : Spain Morocco Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up