x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'രാ​മാ​യ​ണം' ട്രെ​യി​ല​റി​ന് പാ​കി​സ്ഥാ​നി​ൽ നി​ന്നും കൈ​യ​ടി; വി​എ​ഫ്എ​ക്സി​നെ​യും താ​ര​ങ്ങ​ളെ​യും പു​ക​ഴ്ത്തി യൂ​ട്യൂ​ബ​ർ​മാ​ർ

ഓൺലൈൻ ഡെസ്ക്
Published: July 31, 2026 07:36 PM IST | Updated: July 31, 2026 07:36 PM IST

രാമായണത്തിന്‍റെ ട്രെയിലർ

ന്യൂ​ഡ​ൽ​ഹി: നി​തേ​ഷ് തി​വാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം 'രാ​മാ​യ​ണ'​ത്തി​ന്‍റെ ട്രെ​യി​ല​റി​ന് അ​തി​ർ​ത്തി ക​ട​ന്നും വ​ൻ വ​ര​വേ​ൽ​പ്പ്. ഇ​ന്ത്യ​ൻ പ്രേ​ക്ഷ​ക​ർ​ക്ക് പു​റ​മേ പാ​കി​സ്ഥാ​നി​ലെ പ്ര​മു​ഖ യൂ​ട്യൂ​ബ​ർ​മാ​രും സോ​ഷ്യ​ൽ മീ​ഡി​യ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ​മാ​രും ട്രെ​യി​ല​റി​നെ പ്ര​ശം​സി​ച്ച് രം​ഗ​ത്തെ​ത്തി. റ​ൺ​ബീ​ർ ക​പൂ​ർ, യ​ഷ്, സാ​യ് പ​ല്ല​വി എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​വും ചി​ത്ര​ത്തി​ന്‍റെ ഗ്രാ​ഫി​ക്സു​മാ​ണ് പാ​കി​സ്ഥാ​ൻ യൂ​ട്യൂ​ബ​ർ​മാ​രെ ഏ​റെ ആ​ക​ർ​ഷി​ച്ച​ത്.

ചി​ത്ര​ത്തി​ന്‍റെ വ​മ്പ​ൻ ക്യാ​ൻ​വാ​സും വി​ഷ്വ​ൽ എ​ഫ​ക്റ്റു​ക​ളും ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച​താ​ണെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. "ഒ​രു പാ​കി​സ്ഥാ​നി എ​ന്ന നി​ല​യി​ൽ പ​റ​യ​ട്ടെ, ട്രെ​യി​ല​ർ ക​ണ്ട​തോ​ടെ ഞാ​ൻ വ​ള​രെ ആ​വേ​ശ​ത്തി​ലാ​ണ്. ബോ​ളി​വു​ഡി​ന് ഇ​ത്ര​യും വ​ലി​യ തു​ക എ​വി​ടെ നി​ന്നാ​ണ് ല​ഭി​ക്കു​ന്ന​ത്? വി.​എ​ഫ്.​എ​ക്സി​നാ​യി ഹോ​ളി​വു​ഡ് വി​ദ​ഗ്ധ​രെ​യാ​ണ് അ​വ​ർ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്," പാ​കി​സ്ഥാ​ൻ ക​ണ്ട​ന്റ് ക്രി​യേ​റ്റ​റാ​യ മാ​വി​യ ഉ​മ​ർ ഫാ​റൂ​ഖി പ​റ​ഞ്ഞു. രാ​മ​നാ​യി എ​ത്തു​ന്ന റ​ൺ​ബീ​ർ ക​പൂ​റി​ന്‍റെ​യും രാ​വ​ണ​നാ​യെ​ത്തു​ന്ന യ​ഷി​ന്‍റെ​യും എ​ൻ​ട്രി രം​ഗ​ങ്ങ​ൾ അ​വി​സ്മ​ര​ണീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഹ​സ്‌​നാ​ത് ഖാ​ൻ എ​ന്ന മ​റ്റൊ​രു യൂ​ട്യൂ​ബ​റും ചി​ത്ര​ത്തി​ലെ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളെ​യും സി​ജി​ഐ വ​ർ​ക്കു​ക​ളെ​യും പ്ര​ശം​സി​ച്ചു. യ​ഷി​ന്‍റെ രാ​വ​ണ​ൻ ലു​ക്ക് അ​തി​ശ​യി​പ്പി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ഇ​ന്ത്യ​ൻ ഇ​തി​ഹാ​സ ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​ത്തി​ന്റെ ര​ണ്ട് ഭാ​ഗ​ങ്ങ​ൾ​ക്കാ​യി ഏ​ക​ദേ​ശം 4,000 കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

Tags : Paksitan Youtuvbe DeepikaNews LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up