x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്കി​ത് ശ​ർ​മ്മ വ​ധ​ക്കേ​സ്; മു​ൻ ആം ​ആ​ദ്മി കൗ​ൺ​സി​ല​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്

നാഷണൽ ഡെസ്ക്
Published: July 31, 2026 06:51 PM IST | Updated: July 31, 2026 06:54 PM IST

താ​ഹി​ർ ഹു​സൈ​ൻ, അ​ങ്കി​ത് ശ​ർ​മ്മ​

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​ലാ​പ​ത്തി​നി​ടെ ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ങ്കി​ത് ശ​ർ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ൻ ആം ​ആ​ദ്മി പാ​ർ​ട്ടി കൗ​ൺ​സി​ല​ർ താ​ഹി​ർ ഹു​സൈ​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. ഡ​ൽ​ഹി​യി​ലെ ക​ർ​ക്ക​ർ​ഡൂ​മ കോ​ട​തി​യാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.

അ​ങ്കി​ത് ശ​ർ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ രീ​തി അ​ങ്ങേ​യ​റ്റം ക്രൂ​ര​മാ​യി​രു​ന്നു​വെ​ന്ന് വി​ധി പ്ര​സ്താ​വ​ത്തി​ൽ കോ​ട​തി നി​രീ​ക്ഷി​ച്ചു. കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ഭീ​ക​ര​ത ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ ഇ​ത് അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ കേ​സാ​ണെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

2020 ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലു​ണ്ടാ​യ ക​ലാ​പ​ത്തി​നി​ടെ​യാ​ണ് ഐ​ബി സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്‍റാ​യ അ​ങ്കി​ത് ശ​ർ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം അ​ഴു​ക്കു​ചാ​ലി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു. അ​ടു​ത്ത ദി​വ​സ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

താ​ഹി​ർ ഹു​സൈ​ൻ ആ​ൾ​ക്കൂ​ട്ട​ത്തി​ൽ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​തെ​ന്നും നേ​രി​ട്ട് കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക വാ​ദി​ച്ചു. കേ​സി​ൽ പ്ര​തി​യാ​യ അ​ഞ്ച് പേ​രി​ൽ ആ​രും ക​ത്തി ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും കോ​ട​തി വി​ധി​ക്കെ​തി​രെ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Tags : Ankit Sharma Murder Case Tahir Hussain Delhi Riots AAP Councillor Delhi Court IB Officer Murder

Recent News

Corehub Up