x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദൃശ്യം മോഡൽ കൊല; ഭർത്താവിനെ കൊന്നു കുഴിച്ചുമൂടിയ യുവതിയും കാമുകനും രണ്ടു വർഷത്തിനുശേഷം പിടിയിൽ

നാഷണൽ ഡെസ്ക്
Published: July 31, 2026 06:19 PM IST | Updated: July 31, 2026 06:20 PM IST

മൃതദേഹം കുഴിച്ചിട്ട ഫാക്ടറിക്കുള്ളിൽ പോലീസ് പരിശോധന നടത്തുന്നു.

ജാംനഗർ: രണ്ടു വർഷത്തിനുശേഷം സത്യം പുറത്തുവന്നപ്പോൾ എല്ലാവരും ഞെട്ടി. ക്രൈം ത്രില്ലർ സിനിമകളെപ്പോലും വെല്ലുന്ന സംഭവം അരങ്ങേറിയത് ഗുജറാത്തിലെ ജാംനഗറിൽ. നീണ്ട നി​ഗൂ​ഢ​ത​ക​ള്‍​ക്കൊ​ടു​വി​ൽ, ജാം​ന​ഗ​റി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യ്ക്കു സ​മീ​പ​മു​ള്ള വി​ജ​ന​മാ​യ ഫാ​ക്ട​റി​യി​ല്‍നി​ന്നു മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. സ്വ​ന്തം ഭ​ര്‍​ത്താ​വി​നെ വി​ഷം ന​ല്‍​കി കൊ​ലപ്പെടുത്തി; പന്ത്രണ്ട് അ​ടി ആ​ഴ​മു​ള്ള കു​ഴി​യി​ല്‍ മൂ​ടി, അ​യാ​ള്‍ വി​ദേ​ശ​ത്ത് സു​ഖ​മാ​യി ജീ​വി​ക്കു​ക​യാ​ണെ​ന്ന് ലോ​ക​ത്തെ വി​ശ്വ​സി​പ്പി​ച്ച ഭാ​ര്യ​യു​ടെ​യും കാ​മു​കന്‍റെ​യും ക്രൂ​ര​ത​യ്ക്ക് മു​ന്നി​ല്‍ നാ​ടൊ​ട്ടു​ക്കു പ​ക​ച്ചു​നി​ല്‍​ക്കു​ക​യാ​ണ്.

2024 മേയിലാണ് ജി​ഗ്‌​നേ​ഷ് ആണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭാ​ര്യ പ്രി​ഥ്വി​യും കാ​മു​ക​ന്‍ നി​ലേ​ഷും ചേ​ര്‍ന്നു മാ​സ​ങ്ങ​ള്‍ നീ​ണ്ട ആ​സൂ​ത്ര​ണ​ത്തി​നൊ​ടു​വി​ലാ​ണു കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. മ​ദ്യ​പാ​നശീ​ല​മു​ണ്ടാ​യി​രു​ന്ന ജി​ഗ്‌​നേ​ഷി​നു മ​ദ്യ​ത്തി​ല്‍ മാ​ര​ക​വി​ഷ​മാ​യ സ​യ​നൈ​ഡ് ക​ല​ര്‍​ത്തി കുടിപ്പിക്കുകയായിരുന്നു. മ​ര​ണം ഉ​റ​പ്പാ​ക്കി​യ ശേ​ഷം, മു​ന്‍​പ് ജി​ഗ്‌​നേ​ഷും നി​ലേ​ഷും ചേ​ര്‍​ന്നു വാ​ട​ക​യ്ക്കെ​ടു​ത്തു ന​ട​ത്തി​യി​രു​ന്ന​തും പി​ന്നീ​ട് അടച്ചുപൂട്ടുകയും ചെയ്ത ഫാ​ക്‌​ടറി കെ​ട്ടി​ട​ത്തി​ലേ​ക്കു മൃ​ത​ദേ​ഹം മാ​റ്റി. അ​വി​ടെ മു​ന്‍​കൂ​ട്ടി ത​യാ​റാ​ക്കി​യ പ​ന്ത്ര​ണ്ട് അ​ടി ആ​ഴ​മു​ള്ള കു​ഴി​യി​ല്‍ മൃ​ത​ദേ​ഹം മൂ​ടു​ക​യും തെ​ളി​വു​ക​ളെ​ല്ലാം ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

ഭ​ര്‍​ത്താ​വി​ന്‍റെ വീട്ടുകാർക്കു സംശയം തോന്നാതിരിക്കാൻ വ​ള​രെ ബു​ദ്ധി​പൂ​ര്‍​വ​മാ​യ ക​ഥ​യാ​ണ് പ്രി​ഥ്വി ച​മ​ച്ച​ത്. ജി​ഗ്‌​നേ​ഷി​ന് ഓ​സ്ട്രേ​ലി​യ​യി​ല്‍ ജോ​ലി ല​ഭി​ച്ചെ​ന്നും ക​മ്പ​നി​യു​ടെ ക​ടു​ത്ത നി​യ​മ​ങ്ങ​ള്‍ കാ​ര​ണം അ​വി​ടെ​യു​ള്ള ജീ​വ​ന​ക്കാ​ര്‍​ക്കു പു​റ​ത്തേ​ക്ക് ഫോ​ണ്‍ വി​ളി​ക്കാ​ന്‍ അ​നു​വാ​ദ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു പ്രി​ഥ്വി ബ​ന്ധു​ക്ക​ളെ പറഞ്ഞുവിശ്വസിപ്പിച്ചത്. പി​ആ​ര്‍ ല​ഭി​ച്ചാ​ല്‍ ഉ​ട​ന്‍ അ​യാ​ള്‍ നാ​ട്ടി​ല്‍ തി​രി​കെ​യെ​ത്തു​മെ​ന്നും, ഇ​ട​യ്ക്കു​ള്ള മെ​സേ​ജു​ക​ള്‍ വ​ഴി താ​ന്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്നു​ണ്ടെ​ന്നും പ​റ​ഞ്ഞ് ഭാ​ര്യ എ​ല്ലാ​വ​രു​ടെ​യും സം​ശ​യ​ത്തി​നു ത​ട​യി​ട്ടു.

എങ്കിലും ബന്ധുക്കളിൽ ചിലരിൽ സംശയങ്ങൾ ഉടലെടുക്കാൻ തുടങ്ങിയിരുന്നു. അ​ടു​ത്തി​ടെ കു​ടും​ബ​ത്തി​ലെ ഒരംഗം ജോ​ലി ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് പോ​കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ള്‍ മാ​റി​മ​റി​ഞ്ഞ​ത്. അ​വി​ടെ​യെ​ത്തി​യാ​ല്‍ ജി​ഗ്‌​നേ​ഷി​നെ നേ​രി​ട്ട് കാ​ണാ​മ​ല്ലോ എ​ന്ന് ക​രു​തി അ​യാ​ള്‍ പ്രി​ഥ്വി​യോ​ട് ജി​ഗ്‌​നേ​ഷി​ന്‍റെ വി​ലാ​സ​വും കോണ്ടാക്ട് ന​മ്പ​റും ആ​വ​ശ്യ​പ്പെ​ട്ടു. വി​ലാ​സം ന​ല്‍​കാ​ന്‍ പ്രി​ഥ്വി വി​സ​മ്മ​തി​ക്കു​ക​യും പ​ല​വി​ധ കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റു​ക​യും ചെ​യ്ത​തോ​ടെ ബ​ന്ധു​ക്ക​ള്‍​ക്കു ശ​ക്ത​മാ​യ സം​ശ​യം തോ​ന്നി. കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്ന് കു​ടും​ബം ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞ​തോ​ടെ ജിഗ്‌നേഷ് ജീ​വ​നോ​ടെ​യി​ല്ലെ​ന്ന സ​ത്യം വെ​ളി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ജി​ഗ്‌​നേ​ഷിന്‍റെ സ​ഹോ​ദ​ര​ന്‍ അ​ശോ​ക് പോ​ലീ​സി​ൽ പരാതി നൽകി. പ്രി​ഥ്വി​യെ​യും കാ​മു​ക​ന്‍ നി​ലേ​ഷി​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ര​ണ്ട് ദി​വ​സ​ത്തോ​ളം പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്. പ്ര​തി​ക​ള്‍ കു​റ്റം സ​മ്മ​തി​ച്ച​തോ​ടെ, അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ച്ച ഫാ​ക്ട​റി വ​ള​പ്പി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ​യും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ കു​ഴി​ച്ചി​ട്ട മൃ​ത​ദേ​ഹ​ത്തിന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ പോലീസ് കണ്ടെത്തി. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന വ​ഴി കൊ​ല്ല​പ്പെ​ട്ട​ത് ജി​ഗ്‌​നേ​ഷ് ത​ന്നെ​യാ​ണെ​ന്ന് ശാ​സ്ത്രീ​യ​മാ​യി ഉ​റ​പ്പാ​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

 

Tags : Man Poisoned Buried In Factory For Over Two Years in Jamnagar

Recent News

Corehub Up