x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂ​ഡോ​യി​ൽ ഇ​ന്ത്യ​യ്ക്ക് ഇ​ര​ട്ട സ്വ​ർ​ണം! ച​രി​ത്ര നേ​ട്ട​വു​മാ​യി അ​സ്മി​ത​യും യാ​മി​നി​യും

ഓൺലൈൻ ഡെസ്ക്
Published: July 31, 2026 09:51 PM IST | Updated: July 31, 2026 09:54 PM IST

ഹ​ർ​ഷ് സിം​ഗ്, യാ​മി​നി മൗ​ര്യ, അ​സ്മി​ത ഡേ

ന്യൂ​ഡ​ൽ​ഹി: കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് 2026-ൽ ​ഇ​ന്ത്യ​യ്ക്ക് സു​വ​ർ​ണ നേ​ട്ടം! ജൂ​ഡോ​യി​ൽ ഇ​ന്ത്യ​യു​ടെ വ​നി​താ താ​ര​ങ്ങ​ളാ​യ അ​സ്മി​ത ദേ​യും യാ​മി​നി മൗ​ര്യ​യും ഇ​ന്ത്യ​യ്ക്കാ​യി ര​ണ്ട് സ്വ​ർ​ണ മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കി. പു​രു​ഷ​ന്മാ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ഫൈ​ന​ലി​ൽ പോ​രാ​ടി​യ ഹ​ർ​ഷ് സിം​ഗ് മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ വെ​ള്ളി മെ​ഡ​ലും നേ​ടി. ഇ​തോ​ടെ ജൂ​ഡോ​യി​ലെ ക​ള​ത്തി​ലി​റ​ങ്ങി​യ മൂ​ന്ന് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളും മെ​ഡ​ൽ നേ​ട്ട​വു​മാ​യി തി​ള​ങ്ങി.

ഫൈ​ന​ലി​ൽ ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ എ​തി​രാ​ളി​യെ വീ​ഴ്ത്തി​യാ​ണ് അ​സ്മി​ത ഇ​ന്ത്യ​യ്ക്കാ​യി ആ​ദ്യ സ്വ​ർ​ണം നേ​ടി​യ​ത്. സെ​മി​യി​ലെ മി​ക​ച്ച പ്ര​ക​ട​നം ഫൈ​ന​ലി​ലും ആ​വ​ർ​ത്തി​ക്കാ​ൻ അ​സ്മി​ത​യ്ക്കാ​യി. ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ളം മി​ക​ച്ച ഫോം ​തു​ട​ർ​ന്ന യാ​മി​നി, ഫൈ​ന​ലി​ലും എ​തി​രാ​ളി​ക്കു​മേ​ൽ പൂ​ർ​ണ ആ​ധി​പ​ത്യം പു​ല​ർ​ത്തി സ്വ​ർ​ണ​പ്പ​ത​ക്കം ക​ഴു​ത്തി​ല​ണി​ഞ്ഞു. 

ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ക​ടു​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യെ​ങ്കി​ലും ഫി​നി​ഷിം​ഗി​ൽ കൈ​വി​ട്ട​തോ​ടെ ഹ​ർ​ഷി​ന് വെ​ള്ളി മെ​ഡ​ൽ കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്നു. ജൂ​ഡോ​യി​ലെ ര​ണ്ട് സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും കൂ​ടി ചേ​ർ​ന്ന​തോ​ടെ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് 2026-ൽ ​ഇ​ന്ത്യ​യു​ടെ ആ​കെ മെ​ഡ​ൽ സ​മ്പാ​ദ്യം 19 ആ​യി ഉ​യ​ർ​ന്നു (5 സ്വ​ർ​ണ്ണം, 10 വെ​ള്ളി, 4 വെ​ങ്ക​ലം). 

 

Tags : CommonwealthGames AsmitaDey Yamini Mourya HarshSingh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up