ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ.
ജക്കാർത്ത: ഉത്തര, ദക്ഷിണ കൊറിയകൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കാനായി ഉത്തരകൊറിയയിൽ പോയി കിം ജോംഗ് ഉന്നുമായി ചർച്ച നടത്താൻ തയാറാണെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ.
ദക്ഷിണകൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുംഗ് തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടുവെന്ന് പ്രബോവോ വെളിപ്പെടുത്തി. ഏപ്രിലിൽ ദക്ഷിണകൊറിയ സന്ദർശിച്ചപ്പോഴായിരുന്നിത്.
ഉത്തരകൊറിയയിലേക്കു പോകാൻ തയാറാണെന്നു മറുപടി നല്കി. എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധമാണ് ഇന്തോനേഷ്യ ആഗ്രഹിക്കുന്നതെന്നും പ്രബോവോ കൂട്ടിച്ചേർത്തു.
Tags : Prabowo Meet Talk Kim Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash