പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: സുഹൃത്തുക്കളോടൊപ്പം കുളത്തിലിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്ന് പുതിയേടത്ത് പി.എം. മാത്യുവിന്റെ മകന് ജോസ്വിന് മാത്യു (23) ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് 12ന് പെരുന്ന ക്ഷേത്രത്തിനു സമീപത്തെ കുളത്തില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനായി ഇറങ്ങിയ ജോസ്വിന് നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പിതാവ് മാത്യു മുന്‍ പഞ്ചായത്തംഗമാണ്. മാതാവ് ബിജി. സഹോദരങ്ങള്‍: എബിന്, ഷാല്ബിന്, ജസിന്. മൃതദേഹം ആലക്കോട്ടുള്ള വസതിയില്‍ എത്തിച്ച് സംസ്കാരം പിന്നീട്.
Tags : StudentDrowns Bathing TemplePond Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash JoswinMathew