മാര്‍ സ്ലീവാ മെഡിസിറ്റി
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റി അനസ്തേഷ്യോളജി ആൻഡ് പെരിഓപ്പറേറ്റീവ് മെഡിസിന്റെ നേതൃത്വത്തില്‍ ‘ഇന്റന്‍സീവ് മോഡുലാര്‍ പ്രോഗ്രാം ഫോര്‍ അനസ്തേഷ്യ ആൻഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്’ എന്ന വിഷയത്തില്‍ ഇംപാക്ട് തുടര്‍ വിദ്യാഭ്യാസ പരിപാടി നാളെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തും.
രാവിലെ 10.45ന് കോട്ടയം മെഡിക്കല്‍ കോളജ് ഹൃദയശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ആൻഡ് സിഇഒ ഫാ. മാത്യു തെക്കേല്‍ അധ്യക്ഷത വഹിക്കും. രാവിലെ 8.30 മുതല്‍ വിവിധ വിഷയങ്ങളില്‍ പ്രമുഖ ഡോക്ടര്‍മാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
Tags : Pala MarSliwaMedicity Impact EducationProject Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash