മുതലപ്പൊഴി പൊഴിമുഖത്ത് ശക്തമായ തിരമാലയിൽ പെട്ട് ബോട്ട് മറിഞ്ഞു
തിരുവനന്തപുരം: മുതലപ്പൊഴി പൊഴിമുഖത്ത് ശക്തമായ തിരമാലയിൽ പെട്ട് ബോട്ട് മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശികളായ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് നിയന്ത്രണം വിട്ട വള്ളം അഞ്ചുതെങ്ങ് മുതലപ്പൊഴി പൊഴിമുഖത്ത് മറിയുകയായിരുന്നു.
കോസ്റ്റൽ ഗാർഡ് സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും, ശക്തമായ കടലാക്രമണവും രാത്രിയിലെ വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തെ സങ്കീർണ്ണമാക്കുന്നുണ്ട്. സംസ്ഥാനത്ത് രാത്രിയിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash