x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ്റി​ല വെ​ള്ള​ച്ചാ​ട്ടം സ​ന്ദ​ർ​ശ​ക പ​റു​ദീ​സ

ഡോ. ​മാ​ത്യു ക​ല്ല​ടി​ക്കോ​ട്
Published: August 1, 2026 01:59 AM IST | Updated: August 1, 2026 01:59 AM IST

സ​ന്ദ​ർ​ശ​ക​രു​ടെ പ​റു​ദീ​സ​യാ​യ ആ​റ്റി​ല വെ​ള്ള​ച്ചാ​ട്ടം.

ക​ല്ല​ടി​ക്കോ​ട്: മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ക​രി​മ്പ പ​ഞ്ചാ​യ​ത്തി​ലെ ആ​റ്റി​ല വെ​ള്ള​ച്ചാ​ട്ടം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വ്. ക​ല്ല​ടി​ക്കോ​ട​ൻ മ​ല​യി​ൽ​നി​ന്നും ഉ​ത്ഭ​വി​ക്കു​ന്ന മു​ണ്ട​നാ​ട​ൻ പു​ഴ​യു​ടെ ആ​റ്റി​ല ഭാ​ഗ​ത്താ​ണ് മ​നോ​ഹ​ര​മാ​യ ഈ ​വെ​ള്ള​ച്ചാ​ട്ടം.
കു​ത്ത​നെ ഉ​യ​ർ​ന്ന​തും പ​ര​ന്ന​തു​മാ​യ പാ​റ​പ്പു​റ​ത്തു​കൂ​ടി താ​ഴേ​യ്ക്കു​ചാ​ടു​ന്ന വെ​ള്ള​ച്ചാ​ട്ടം അ​തി​മ​നോ​ഹ​ര​മാ​ണ്. പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ട​തൂ​ർ​ന്ന വ​നാ​ന്ത​ര​ങ്ങ​ളി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​ച്ചാ​ട്ടം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ മ​നോ​ഹ​ര​ക്കാ​ഴ്ച​യാ​ണ് കാ​ണി​ക​ൾ​ക്കു സ​മ്മാ​നി​ക്കു​ന്ന​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി പ്ര​ദേ​ശ​മാ​യ മീ​ൻ​വ​ല്ലം വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​മാ​ണ് ആ​റ്റി​ല വെ​ള​ള​ച്ചാ​ട്ട​വും സ്ഥി​തി ചെ​യ്യു​ന്ന​ത്. വ​ലി​പ്പം​കൊ​ണ്ടും ഭം​ഗി​കൊ​ണ്ടും മീ​ൻ​വ​ല്ല​ത്തേ​ക്കാ​ൾ ഏ​റെ മു​ന്നി​ലാ​ണ് ആ​റ്റി​ല വെ​ള്ള​ച്ചാ​ട്ടം. ജീ​പ്പ് എ​ത്തു​ന്ന​തു​വ​രെ യാ​ത്ര​ചെ​യ്ത് അ​വി​ടെ​നി​ന്നും മൂ​ന്നു​കി​ലോ​മീ​റ്റ​ർ വ​ന​ത്തി​ലൂ​ടെ ട്ര​ക്കിം​ഗ് ന​ട​ത്തി​വേ​ണം ഇ​വി​ടെ​യെ​ത്താ​ൻ. സാ​ഹ​സി​ക​യാ​ത്ര​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് മി​ക​ച്ചൊ​രു അ​നു​ഭ​വ​മാ​യി​രി​ക്കും. ട്ര​ക്കിം​ഗ് ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ക്ക് ക​ല്ല​ടി​ക്കോ​ട്ടു​നി​ന്നോ മൂ​ന്നേ​ക്ക​ർ സി​റ്റി​യി​ൽ​നി​ന്നോ ഓ​ഫ്റോ​ഡ് ജീ​പ്പു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പം​വ​രെ യാ​ത്ര ചെ​യ്യാം. ജൂ​ൺ മു​ത​ൽ സെ​പ്റ്റം​ബ​ർ​വ​രെ​യാ​ണ് ഈ ​വെ​ള്ള​ച്ചാ​ട്ടം അ​തി​ന്‍റെ പൂ​ർ​ണ​ഭം​ഗി​യി​ൽ ആ​ർ​ത്ത​ല​ച്ച് ഒ​ഴു​കു​ന്ന​ത്.

വന​മേ​ഖ​ല​യാ​യ​തി​നാ​ലും വ​ഴു​ക്ക​ലു​ള്ള പാ​റ​ക്കെ​ട്ടു​ക​ളു​ള്ള​തി​നാ​ലും ഇ​വി​ടേ​ക്കു​ള്ള യാ​ത്ര​യി​ൽ അ​തീ​വ​ശ്ര​ദ്ധ പു​ല​ർ​ത്തേ​ണ്ട​തു​ണ്ട്. മ​ഴ ക​ന​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ വ​നം​വ​കു​പ്പ് ഇ​വി​ടേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​റു​ണ്ട്. പാ​ല​ക്കാ​ട് ടൗ​ണി​ൽ​നി​ന്നും ഏ​ക​ദേ​ശം 35 കി​ലോ​മീ​റ്റ​റും മ​ണ്ണാ​ർ​ക്കാ​ട്ടു​നി​ന്ന് 30 കി​ലോ​മീ​റ്റ​റു​മാ​ണ് ഇ​വി​ടേ​ക്കു​ള്ള ദൂ​രം. വ​ന​ത്തി​നു​ള്ളി​ലാ​യ​തി​നാ​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് എ​ത്തി​ച്ചേ​രാ​ൻ പ്ര​യാ​സ​മാ​ണ്.

വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ പോ​കു​ന്ന​തും കു​റ്റ​ക​ര​മാ​ണ്. അ​പ​ക​ട​ങ്ങ​ൾ​നി​റ​ഞ്ഞ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കു ക​ർ​ശ​ന നി​യ​ന്ത്ര​ണ​വു​മു​ണ്ട്.

നേ​ര​ത്തെ പാ​ല​ക്ക​യം വ​ട്ട​പ്പ​റ പ​ദ്ധ​തി​യോ​ടൊ​പ്പം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​റ്റി​ല വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ​നി​ന്നും വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി സു​ര​ക്ഷി​ത​ത്വ​വും വി​ശ്ര​മ​സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Tags : Attila Waterfalls NattuVishasham DistrictNews

Recent News

Corehub Up