x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റും പെ​ട്ടി​ഓ​ട്ടോ​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: August 1, 2026 01:46 AM IST | Updated: August 1, 2026 01:46 AM IST

അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ വെ​ള്ള​ക്കെ​ട്ടും പെ​ട്ടി​ഓ​ട്ടോ മ​റി​ഞ്ഞ് ത​ക​ർ​ന്ന മ​തി​ലും.

വ​ട​ക്ക​ഞ്ചേ​രി: സം​സ്ഥാ​ന​പാ​ത വ​ള്ളി​യോ​ട് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​നു​സ​മീ​പം പാ​ത​യോ​ര​ത്തെ വെ​ള്ള​ക്കെ​ട്ട് വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യി. നി​യ​ന്ത്ര​ണം​വി​ട്ട പെ​ട്ടി​ഓ​ട്ടോ മ​റി​ഞ്ഞ് സ​മീ​പ​ത്തെ പ​റ​മ്പി​ന്‍റെ മ​തി​ൽ ത​ക​ർ​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ചെ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

മു​ട​പ്പ​ല്ലൂ​ർ ഭാ​ഗ​ത്തു​നി​ന്നും വ​ട​ക്ക​ഞ്ചേ​രി​ക്കു വ​ന്നി​രു​ന്ന പെ​ട്ടി​ഓ​ട്ടോ കാ​റി​നെ മ​റി​ക​ട​ന്നു വ​രു​ന്ന​തി​നി​ടെ വെ​ള്ള​ക്കെ​ട്ടു​ക​ണ്ട് വെ​ട്ടി​ച്ച​പ്പോ​ൾ അ​ധ്യാ​പി​ക ഓ​ടി​ച്ചി​രു​ന്ന കാ​റി​ന്‍റെ ബാ​ക്ക് ഡോ​റി​ലി​ടി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം തെ​റ്റി​യ പെ​ട്ടി​ഓ​ട്ടോ പാ​ത​യോ​ര​ത്തു​ള്ള മ​തി​ലി​ലി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു.

സ​മീ​പ​വാ​സി​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രും ഓ​ടി​ക്കൂ​ടി പെ​ട്ടി​ഓ​ട്ടോ പൊ​ക്കി ഡ്രൈ​വ​റെ ര​ക്ഷ​പ്പെ​ടു​ത്തി. വെ​ള്ള​ക്കെ​ട്ട് വ​ലി​യ താ​ഴ്ച​യു​ള്ള​താ​ണെ​ന്നു​ക​രു​തി പെ​ട്ടി​ഓ​ട്ടോ വെ​ട്ടി​ച്ച​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ​വ​ർ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​നു​മു​മ്പ് ക​ന​ത്ത മ​ഴ പെ​യ്തി​രു​ന്നു. ഇ​തി​നാ​ൽ വെ​ള്ളം ടാ​ർ​റോ​ഡി​ന്‍റെ പ​കു​തി​വ​രേ​യും ക​യ​റി​യ നി​ല​യി​ലാ​യി​രു​ന്നു. വ​ള്ളി​യോ​ട് സെ​ന്‍റ​റി​ലും രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടു​ണ്ട്. മ​ഴ പെ​യ്താ​ൽ ക​ട​ക​ളി​ലേ​ക്കും വെ​ള്ളം​ക​യ​റു​ന്ന സ്ഥി​തി​യാ​ണ്.

Tags : accident NattuVishasham DistrictNews

Recent News

Corehub Up