Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palliyachan

ക​രു​ത​ലി​ന്‍റെ സ്നേ​ഹ​നി​ലാ​വ് മാ​ഞ്ഞു

തൃ​​ശൂ​​ർ: ജീ​​​​സ​​​​സ് യൂ​​​​ത്ത് പ്ര​​​​സ്ഥാ​​​​ന​​​​ത്തെ പ്രാ​​​​രം​​​​ഭ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ത്മീ​​​​യ​​​​ദി​​​​ശാ​​​​ബോ​​​​ധം ന​​​​ൽ​​​​കി വ​​​​ള​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ത്ത വ​​​​ള​​​​ർ​​​​ത്ത​​​​ച്ഛ​​​​നാ​​​​യി​​​​രു​​​​ന്നു ‘പ​​​​ള്ളി​​​​യ​​​​ച്ച​​​​ൻ’ എ​​​​ന്ന് എ​​​​ല്ലാ​​​​വ​​​​രും സ്നേ​​​​ഹ​​​​പൂ​​​​ർ​​​​വം വി​​​​ളി​​​​ച്ചി​​​​രു​​​​ന്ന ഫാ. ​​​​ഏ​​​​ബ്ര​​​​ഹാം പ​​​​ള്ളി​​​​വാ​​​​തു​​​​ക്ക​​​​ൽ എ​​​​സ്ജെ.
സൗ​​​​മ്യ​​​​മാ​​​​യ പെ​​​​രു​​​​മാ​​​​റ്റ​​​​വും മൃ​​​​ദു​​​​ഭാ​​​​ഷ​​​​ണ​​​​വും കൊ​​​​ണ്ട് ഏ​​​​വ​​​​രെ​​​​യും ആ​​​​ക​​​​ർ​​​​ഷി​​​​ച്ചി​​​​രു​​​​ന്ന അ​​​​ദ്ദേ​​​​ഹം ക​​​​രി​​​​സ്മാ​​​​റ്റി​​​​ക് ന​​​​വീ​​​​ക​​​​ര​​​​ണ​​​​മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​നും ജീ​​​​സ​​​​സ് യൂ​​​​ത്ത് പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ശ​​​​ക്ത​​​​മാ​​​​യ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.

ക​​​​രി​​​​സ്മാ​​​​റ്റി​​​​ക് ന​​​​വീ​​​​ക​​​​ര​​​​ണ​​​​മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​ന്‍റെ ( കെ​​​എ​​​​സ് ടി) ​​​​ചെ​​​​യ​​​​ർ​​​​മാ​​​​ൻ, ജീ​​​​വ​​​​ജ്വാ​​​​ല മാ​​​​സി​​​​ക​​​​യു​​​​ടെ ചീ​​​​ഫ് എ​​​​ഡി​​​​റ്റ​​​​ർ എ​​​​ന്നീ​​​നി​​​​ല​​​​ക​​​​ളി​​​​ൽ ദീ​​​​ർ​​​​ഘ​​​​കാ​​​​ലം പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു. അ​​​​പ്പോ​​​​ഴും യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളെ ശ​​​​ക്തീ​​​​ക​​​​രി​​​​ക്കാ​​​​നും നേ​​​​തൃ​​​​ത്വം രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്താ​​​​നും ബ​​​​ദ്ധ​​​​ശ്ര​​​​ദ്ധ പു​​​​ല​​​​ർ​​​​ത്തി.

വേ​​​​ദി​​​​ക​​​​ളി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്കു​​​​ന്ന ആ​​​​ത്മീ​​​​യ​​​​ഗു​​​​രു മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല അ​​​​ദ്ദേ​​​​ഹം. യു​​​​വാ​​​​ക്ക​​​​ളു​​​​ടെ സ​​​​ന്തോ​​​​ഷ​​​​ങ്ങ​​​​ളി​​​​ലും പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളി​​​​ലും ഒ​​​​പ്പം ന​​​​ട​​​​ന്ന ഒ​​​​രു സ്നേ​​​​ഹ​​​​സാ​​​​ന്നി​​​​ധ്യ​​​​മാ​​​​യി​​​​രു​​​​ന്നു. യു​​​​വാ​​​​ക്ക​​​​ളെ ചേ​​​​ർ​​​​ത്തു​​​​പി​​​​ടി​​​​ച്ച് അ​​​​വ​​​​രു​​​​ടെ ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ കേ​​​​ൾ​​​​ക്കു​​​​ക​​​​യും ത​​​​ള​​​​ർ​​​​ന്ന മ​​​​ന​​​​സു​​​​ക​​​​ൾ​​​​ക്കു പ്ര​​​​ത്യാ​​​​ശ പ​​​​ക​​​​രു​​​​ക​​​​യും ചെ​​​​യ്യു​​​​ക എ​​​​ന്ന​​​​ത് ആ ​​​​വ്യ​​​​ക്തി​​​​ത്വ​​​​ത്തി​​​​ന്‍റെ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​യാ​​​​യി​​​​രു​​​​ന്നു.

ആ​​​​ർ​​​​ക്കെ​​​​ങ്കി​​​​ലും തെ​​​​റ്റു​​​​പ​​​​റ്റു​​​​ക​​​​യോ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ങ്ങ​​​​ളി​​​​ൽ വീ​​​​ഴ്ച​​​​വ​​​​രു​​​​ത്തു​​​​ക​​​​യോ ചെ​​​​യ്താ​​​​ൽ ശാ​​​​സ​​​​ന​​​​യെ​​​​ക്കാ​​​​ൾ സ്നേ​​​​ഹ​​​​മാ​​​​ണ് അ​​​​ദ്ദേ​​​​ഹം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ക.
ത​​​​ന്നെ കാ​​​​ണാ​​​​ൻ വ​​​​രു​​​​ന്ന​​​​വ​​​​രെ ( പ്ര​​​​ത്യേ​​​​കി​​​​ച്ച് യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളെ ) ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കാ​​​​തെ വി​​​​ടാ​​​​ൻ പ​​​​ള്ളി​​​​യ​​​​ച്ച​​​​ൻ ത​​​​യാ​​​​റ​​​​ല്ലാ​​​​യി​​​​രു​​​​ന്നു. ആ​​​​ത്മീ​​​​യ​​​​കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല, ജീ​​​​വി​​​​ത​​​​ത്തി​​​​ലെ ചെ​​​​റി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ​​​​​പ്പോ​​​ലും ക​​​​രു​​​​തു​​​​ന്ന ഒ​​​​രു പി​​​​തൃ​​​​സ്നേ​​​​ഹ​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റേ​​​​ത്.

അ​​​​നേ​​​​കം യു​​​​വാ​​​​ക്ക​​​​ൾ​​​​ക്കു വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ വ​​​​ഴി​​​​യും സേ​​​​വ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ർ​​​​ഥ​​​​വും കാ​​​​രു​​​​ണ്യ​​​​ത്തി​​​​ന്‍റെ മാ​​​​തൃ​​​​ക​​​​യും പ​​​​ഠി​​​​പ്പി​​​​ച്ച പ​​​​ള്ളി​​​​യ​​​​ച്ച​​​​ൻ ഒ​​​​രു പു​​​​രോ​​​​ഹി​​​​ത​​​​ൻ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല, അ​​​​നേ​​​​കാ​​​​യി​​​​രം ജീ​​​​വി​​​​ത​​​​ങ്ങ​​​​ളെ സ്പ​​​​ർ​​​​ശി​​​​ച്ച ഗു​​​​രു​​​​വും ആ​​​​ശ്വാ​​​​സം പ​​​​ക​​​​ർ​​​​ന്ന ഒ​​​​രു സു​​​​ഹൃ​​​​ത്തു​​​മാ​​​യി​​​​രു​​​​ന്നു.

കാ​​​​ൻ​​​​സ​​​​ർ​​​​ബാ​​​​ധി​​​​ത​​​​നാ​​​​യി വി​​​​ശ്ര​​​​മ​​​​ജീ​​​​വി​​​​തം ന​​​​യി​​​​ക്കു​​​​ന്പോ​​​​ൾ കു​​​​ടും​​​​ബ​​​​സ​​​​മേ​​​​ത​​​​വും അ​​​​ല്ലാ​​​​തെ​​​​യും എ​​​​ത്തു​​​​ന്ന അ​​​​രു​​​​മ​​​​ശി​​​​ഷ്യ​​​​ർ​​​​ക്ക് പ്രാ​​​​ർ​​​​ഥ​​​​നാ​​​​സ​​​​ഹാ​​​​യം വാ​​​​ഗ്ദാ​​​​നം ചെ​​​​യ്യു​​​​ക​​​​യും സ്നേ​​​​ഹ​​​​മു​​​​ത്തം ന​​​​ൽ​​​​കി യാ​​​​ത്ര​​​​യാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മൃ​​​​ദു​​​​സ്മി​​​​ത​​​​വും സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ പി​​​​ച്ചും ക​​​​രു​​​​ത​​​​ലി​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ളും അ​​​​നു​​​​ഭ​​​​വി​​​​ച്ച ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു ജീ​​​​സ​​​​സ് യൂ​​​​ത്ത് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ലോ​​​​ക​​​​മെ​​​​ന്പാ​​​​ടും ഇ​​​​ന്നു​​​​ണ്ട്. അ​​​​വ​​​​രു​​​​ടെ​​​​യെ​​​​ല്ലാം ഹൃ​​​​ദ​​​​യ​​​​ത്തി​​​​ലും മ​​​​ന​​​​സി​​​​ലും കാ​​​​ലം മാ​​​​യ്ക്കാ​​​​ത്ത ഓ​​​​ർ​​​​മ​​​​ക​​​​ളാ​​​​യി ആ ​​​​സ്നേ​​​​ഹ​​​​സ്പ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ നി​​​​ല​​​​നി​​​​ൽ​​​​ക്കും. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ പ​​​​ള്ളി​​​​യ​​​​ച്ച​​​​ന്‍റെ ജീ​​​​വി​​​​തം സേ​​​​വ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും വി​​​​ന​​​​യ​​​​ത്തി​​​​ന്‍റെ​​​​യും നി​​​​സ്വാ​​​​ർ​​​​ഥ​​​​സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും പ്ര​​​​കാ​​​​ശി​​​​ക്കു​​​​ന്ന സാ​​​​ക്ഷ്യ​​​​മാ​​​​യി തു​​​​ട​​​​രും.

Latest News

Corehub Up