Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panchayat President Gheraoed

Malappuram

ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി വി​വാ​ദം: പ​ഞ്ചാ​. പ്ര​സി​ഡ​​ന്‍റി​നെ ഉ​പ​രോ​ധി​ച്ചു

എ​ട​ക്ക​ര: ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ല്‍ കെ​ടു​കാ​ര്യ​സ്ഥ​ത ആ​രോ​പി​ച്ച് വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റി​നെ ഇ​ട​ത് അം​ഗ​ങ്ങ​ള്‍ ഉ​പ​രോ​ധി​ച്ചു. ഒ​രു വ​ര്‍​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന 600 ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കു​ള്ള അ​വ​സാ​ന ഗ​ഡു​വാ​യ 60,000 രൂ​പ ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ഇ​തി​നാ​യി ത​ന​ത് ഫ​ണ്ടി​ലെ പ​ണം അ​ടി​യ​ന്ത​ര​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും സ​മ​ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.


അ​സി​സ്റ്റ​​ന്‍റ് എ​ന്‍​ജി​നിയ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പൊ​തു​മ​രാ​മ​ത്ത് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഫ​ണ്ട് വി​നി​യോ​ഗി​ക്കാ​ത്ത​തി​നാ​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ മെ​യി​​ന്‍റ​ന​ന്‍​സ് ഫ​ണ്ടി​ല്‍ മാ​ത്രം 93 ല​ക്ഷം രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്. സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ്ര​വൃ​ത്തി​ക​ളു​ടെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​ട്ടും വ​ഴി​ക്ക​ട​വി​ല്‍ എ​സ്റ്റി​മേ​റ്റ് ന​ട​പ​ടി​ക​ള്‍ പോ​ലും ആ​യി​ട്ടി​ല്ലെ​ന്നും അം​ഗ​ങ്ങ​ള്‍ ആ​രോ​പി​ച്ചു.

ഉ​പ​രോ​ധ​ത്തി​ന് ശേ​ഷം അം​ഗ​ങ്ങ​ള്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്തി. ഉ​പ​രോ​ധ സ​മ​രം പ്ര​തി​പ​ക്ഷ നേ​താ​വ് ബി​നു പോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അം​ഗ​ങ്ങ​ളാ​യ ശ​ശി പു​ള്ളോ​ലി, സി​ല്‍​വി മ​നോ​ജ്, ടി.​എം. നാ​ണി, ബാ​ബു​രാ​ജ്, ഉ​മ്മു ഹ​ബീ​ബ, ന​ദീ​റ സ​ഫ്വാ​ന്‍, അ​ഹ​മ്മ​ദ് കു​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up