ഉദയനാപുരം: പഞ്ചായത്തിൽ 2025 -26 സാമ്പത്തിക വർഷം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ പ്രോജക്ടുകളുടെ സോഷ്യൽ ഓഡിറ്റു നടത്തുന്നതിനുള്ള ഗ്രാമസഭയുടെ പഞ്ചായത്ത് തല ഉദ്ഘാടനം എട്ടാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു നിർവഹിച്ചു.
385 പ്രവൃത്തികളിലായി 4.17 കോടി രൂപയാണ് പഞ്ചായത്തിൽ ചെലവഴിച്ചത്. ഇതിൽ തൊഴിലാളികൾക്ക് വേതനമായി 3.59 കോടി രൂപയും മെറ്റീരിയലായി 15.74 ലക്ഷം രൂപയും ചെലവഴിച്ചു. നെൽകൃഷിക്ക് വാച്ചാൽ തെളിക്കൽ, തോടുകൾക്ക് ആഴംകൂട്ടി പാർശ്വഭാഗങ്ങൾ ബലപ്പെടുത്തൽ, റോഡുകൾ നിർമിക്കുക ലൈഫ് ഭവന നിർമ്മാണത്തിന് തൊഴിൽ നൽകുക തുടങ്ങിയ പദ്ധതികളാണ് പഞ്ചായത്തിൽ നടപ്പാക്കിയത് വികസന സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ കെ. ദീപേഷ് അധ്യക്ഷത വഹിച്ചു.
ജിഷാ ഉദയകുമാർ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ ആതിര , വിനിതാ രഞ്ജിത്ത്, രാധികാ സുമേഷ് തുടങ്ങിയവർ സംബന്ധിച്ചു.