Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PanchkulaNews

Special

പ​ഞ്ച​കു​ള​യി​ൽ ന​ടു​ക്കു​ന്ന ക്രെ​യി​ൻ അ​പ​ക​ടം; നാ​ലാം നി​ല​യി​ൽ നി​ന്ന് താ​ഴേ​ക്ക് പ​തി​ച്ച് ര​ണ്ട് ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞു

ഹ​രി​യാ​ന​യി​ലെ പ​ഞ്ച​കു​ള​യി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് ഉ​ണ്ടാ​യ ദാ​രു​ണ​മാ​യ വ്യാ​വ​സാ​യി​ക അ​പ​ക​ട​ത്തി​ൽ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. വ്യ​വ​സാ​യ മേ​ഖ​ല ഫേ​സ്-2 ലെ 310-ാം ​ന​മ്പ​ർ പ്ലോ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ല്യം​സ് എ​ഞ്ചി​നീ​യ​ർ സൊ​ല്യൂ​ഷ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്.

നാ​ലാം നി​ല​യി​ലെ ടെ​റ​സി​ലേ​ക്ക് ജ​ന​റേ​റ്റ​ർ ഉ​യ​ർ​ത്തു​ന്ന​തി​നി​ടെ ക്രെ​യി​നി​ന്‍റെ സ​ന്തു​ലി​താ​വ​സ്ഥ പെ​ട്ടെ​ന്ന് ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ജ​ന​റേ​റ്റ​റി​ന് മു​ക​ളി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ അ​തി​നൊ​പ്പം താ​ഴേ​ക്ക് തെ​റി​ച്ചു​വീ​ണ​താ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണം.

ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ മ​നീ​ഷ്, ഹി​മാ​ച​ൽ പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ന​വീ​ൻ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ ര​ണ്ടു​പേ​രെ​യും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ സെ​ക്ട​ർ-6 സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​രു​വ​രും മ​ര​ണ​പ്പെ​ട്ട​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ന്‍റെ ഭീ​ക​ര​ത വ്യ​ക്ത​മാ​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ക്രെ​യി​ൻ പെ​ട്ടെ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​ത ലൈ​നു​ക​ളി​ലേ​ക്ക് വീ​ഴു​ന്ന​തും തു​ട​ര്‍​ന്ന് തൊ​ഴി​ലാ​ളി​ക​ൾ നി​ല​ത്തേ​ക്ക് പ​തി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

ജ​ന​റേ​റ്റ​ർ വീ​ണ​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ വൈ​ദ്യു​ത തൂ​ണി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും വൈ​ദ്യു​തി വി​ത​ര​ണം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു. അ​പ​ക​ട​സ​മ​യ​ത്ത് റോ​ഡി​ൽ മ​റ്റ് യാ​ത്ര​ക്കാ​ർ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യി.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ സെ​ക്ട​ർ-19 പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തു​ക​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ക്രെ​യി​നും ജ​ന​റേ​റ്റ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച പ​റ്റി​യി​ട്ടു​ണ്ടോ എ​ന്നും, ഭാ​ര​മേ​റി​യ ഉ​പ​ക​ര​ണം ഉ​യ​ർ​ത്തു​മ്പോ​ൾ തൊ​ഴി​ലാ​ളി​ക​ൾ അ​തി​നു​മു​ക​ളി​ൽ ക​യ​റി​യി​രു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ൾ നി​ല​വി​ൽ സി​വി​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up