Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pang School

പാ​​ങ്ങ് സ്കൂ​​ളി​​ൽ ഇ​​നി​​യു​​ള്ള​​ത് നാലു പേർ മാത്രം

മ​​​​​ല​​​​​പ്പു​​​​​റം: പാ​​​​​ങ്ങ് ജി​​​​​എ​​​​​ൽ​​​​​പി സ്കൂ​​​​​ളി​​​​​ൽ ഇ​​​​​നി ശേ​​​​​ഷി​​​​​ക്കു​​​​​ന്ന​​​​​ത് മൂ​​​​​ന്ന് അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രും ഒ​​​​​രു പ്യൂ​​​​​ണും മാ​​​​​ത്രം. ഒ​​​​​റ്റ​​​​​ദി​​​​​വ​​​​​സം കൊ​​​​​ണ്ട് അ​​​​​നാ​​​​​ഥ​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് ഈ ​​​​​സ്കൂ​​​​​ൾ.

പാ​​​​​ങ്ങ് ഗ്രാ​​​​​മ​​​​​ത്തി​​​​​ലെ കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ൾ​​​​​ക്ക് സ്നേ​​​​​ഹാ​​​​​ക്ഷ​​​​​ര​​​​​ങ്ങ​​​​​ൾ പ​​​​​ക​​​​​ർ​​​​​ന്നു​​​​​ന​​​​​ൽ​​​​​കി​​​​​യ​​​​​വ​​​​​രാ​​​​​ണ് വാ​​​​​ൽ​​​​​പ്പാ​​റ ദു​​​​​ര​​​​​ന്തത്തി​​​​​ൽ പൊ​​​​​ലി​​​​​ഞ്ഞ​​​​​ത്. പ്യൂ​​​​​ണ്‍ ഗോ​​​​​പാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​ൻ, എ​​​​​ൽ​​​​​പി വി​​​​​ഭാ​​​​​ഗം അ​​​​​ധ്യാ​​​​​പി​​​​​ക ഹ​​​​​സ്ന​​​​​ത്ത്, എ​​​​​ൽ​​​​​കെ​​​​​ജി അ​​​​​ധ്യാ​​​​​പി​​​​​ക​​​​​മാ​​​​​രാ​​​​​യ റ​​​​​സീ​​​​​ന, യ​​​​​ശോ​​​​​ദ എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് ഇ​​​​​നി​​​​​യു​​​​​ള്ള​​​​​ത്.

കു​​​​​ട്ടി​​​​​ക​​​​​ളു​​​​​മാ​​​​​യും നാ​​​​​ട്ടു​​​​​കാ​​​​​രു​​​​​മാ​​​​​യു​​​​​മൊ​​​​​ക്കെ ഒ​​​​​രു കു​​​​​ടും​​​​​ബം​​​പോ​​​​​ലെ സൗ​​​​​ഹൃ​​​​​ദ​​​​​ത്തോ​​​​​ടെ പെ​​​​​രു​​​​​മാ​​​​​റു​​​​​ന്ന​​​​​വ​​​​​രാ​​​​​ണ് ഈ ​​​​​സ്കൂ​​​​​ളി​​​​​ലെ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രെ​​​​​ന്ന് സ്കൂ​​​​​ളി​​​​​ന് തൊ​​​​​ട്ട​​​​​ടു​​​​​ത്ത വീ​​​​​ട്ടി​​​​​ലെ നാ​​​​​സ​​​​​ർ കി​​​​​ളി​​​​​വീ​​​​​ട്ടി​​​​​ൽ വി​​​​​തു​​​​​ന്പി​​​​​ക്കൊ​​​​​ണ്ടു പ​​​​​റ​​​​​ഞ്ഞു.

സ​​​​​മീ​​​​​പ​​​​​ത്തെ വീ​​​​​ടു​​​​​ക​​​​​ളി​​​​​ൽ എ​​​​​ന്തു വി​​​​​ശേ​​​​​ഷ​​​​​ങ്ങ​​​​​ളു​​​​​ണ്ടെ​​​​​ങ്കി​​​​​ലും അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ർ അ​​​​​വി​​​​​ടെ​​​​​യെ​​​​​ത്തും. അ​​​​​ത്ര​​​​​യ്ക്കും അ​​​​​ടു​​​​​പ്പ​​​​​മാ​​​​​യി​​​​​രു​​​​​ന്നു നാ​​​​​ട്ടു​​​​​കാ​​​​​രു​​​​​മാ​​​​​യി. വേ​​​​​ന​​​​​ല​​​​​വ​​​​​ധി​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ലും ജോ​​​​​ലി സം​​​​​ബ​​​​​ന്ധ​​​​​മാ​​​​​യ കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക​​​ട​​​ക്കം അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ർ പ​​​​​ല​​​​​പ്പോ​​​​​ഴും സ്കൂ​​​​​ളി​​​​​ലേ​​​​​ക്ക് വ​​​​​രാ​​​​​റു​​​​​ണ്ട്.

ഇ​​​​​തു​​​​​പ്ര​​​​​ക​​​​​രം തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച ബാ​​​​​ക്കി​​​​​യു​​​​​ള്ള ജോ​​​​​ലി​​​​​ക​​​​​ൾ തീ​​​​​ർ​​​​​ക്കാ​​​​​ൻ സ്കൂ​​​​​ളി​​​​​ലെ​​​​​ത്താ​​​​​മെ​​​​​ന്ന് അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ർ നേ​​​​​ര​​​​​ത്തേ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചി​​​​​രു​​​​​ന്നു. ഇ​​​​​തി​​​​​നി​​​​​ട​​​​​യി​​​​​ലാ​​​​​ണ് അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത ദു​​​​​ര​​​​​ന്ത​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്.

Latest News

Corehub Up