ആലക്കോട്: പന്തപ്ലാക്കൽ കുടുംബയോഗത്തിന്റെ 24-ാമത് വാർഷിക സമ്മേളനം ആലക്കോട് കുറ്റിപ്പുഴയിലെ പന്തപ്ലാക്കൽ ജോയിയുടെ ഭവനത്തിൽ നടത്തി. ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് സമ്മേളനവും രജതജൂബിലി വർഷാചരണവും ഉദ്ഘാടനം ചെയ്തു. കുടുംബയോഗം രക്ഷാധികാരി ഫാ. തോമസ് പന്തപ്ലാക്കൽ സിഎംഐ ആമുഖപ്രഭാഷണവും രജതജൂബിലി വർഷ പ്രഖ്യാപനവും നടത്തി.
കുടുംബയോഗം പ്രസിഡന്റ് പി.എം. മാത്യു കിഴക്കമ്പലം അധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എംഎൽഎ ആശംസകൾ നേർന്നു. ആലക്കോട് ഫൊറോന വികാരി ഫാ. ആന്റണി പുന്നൂർ അനുഗ്രഹപ്രഭാഷണം നടത്തി.
കുടുംബയോഗം സഹരക്ഷാധികാരിയും മാണ്ഡ്യ സാന്തോം സ്കൂൾ പ്രിൻസിപ്പലുമായ ഫാ. സനീഷ് പന്തപ്ലാക്കൽ എംഎസ്ടി, പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി, പഞ്ചായത്തംഗം മാർട്ടിൻ തോണിപ്പാറ, ജോൺസൺ പന്തപ്ലാക്കൽ കാപ്പാട്, സന്തോഷ് അണുങ്ങോട്, ബേബി താമരശേരി, പി.ജെ. ചെറിയാൻ, ജോസ് ജോസഫ് ചേറ്റുതോട്, ജോയി പന്തപ്ലാക്കൽ കുറ്റിപ്പുഴ, അന്നക്കുട്ടി ജോസഫ് എന്നിവർ പ്രസംഗിച്ചു.