Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pappu

ആം ആദ്മി പാർട്ടി - കോണ്‍ഗ്രസ് പോര് കടുക്കുന്നു; രാ​ഹു​ല്‍ ഗാ​ന്ധി​യെ പ​പ്പു​വാ​ക്കി എ​എ​പി

ന്യൂ​ഡ​ല്‍ഹി: പ​ഞ്ചാ​ബി​ല്‍ കോ​ണ്‍ഗ്ര​സും ആം ​ആ​ദ്മി പാ​ര്‍ട്ടി​യും ത​മ്മി​ലു​ള്ള രാ​ഷ്‌​ട്രീ​യ പോ​ര് വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ളി​ലെ​ത്തി. പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യും ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വു​മാ​യ ഭ​ഗ​വ​ന്ത് മ​ന്നി​നെ കോ​ണ്‍ഗ്ര​സ് നേ​താ​വും ലോ​ക്‌​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി മ​ദ്യ​പ​നെ​ന്ന് വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍ന്ന് രാ​ഹു​ല്‍ ഗാ​ന്ധി​യെ പ​പ്പു​വെ​ന്ന് അ​ധി​ക്ഷേ​പി​ച്ചു​കൊ​ണ്ട് സ​മൂ​ഹ മാ​ധ്യ​ങ്ങ​ളി​ലു​ള്‍പ്പ​ടെ പോ​സ്റ്റു​ക​ളും വി​മ​ര്‍ശ​ന​ങ്ങ​ളു​മാ​യി എ​എ​പി രം​ഗ​ത്തെ​ത്തി.

പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ങ്ങ​ള്‍ക്കി​ട​യി​ലാ​ണ് ഇ​രു​പാ​ര്‍ട്ടി​ക​ളും ത​മ്മി​ലു​ള്ള പു​തി​യ പോ​ര്. പ​ഞ്ചാ​ബി​ലെ സം​ഗ്രൂ​രി​ല്‍ ന​വം​ബ​ര്‍ നാ​ലി​ന് കോ​ണ്‍ഗ്ര​സി​ന്‍റെ ഇ​ന്‍സാ​ഫ് റാ​ലി​യി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍ശം. പാ​ര്‍ല​മെ​ന്‍റി​ല്‍ ഭ​ഗ​വ​ന്ത് മ​ന്‍ ഒ​പ്പ​മി​രി​ക്കു​മ്പോ​ള്‍ രാ​വി​ലെ പോ​ലും മ​ദ്യ​ത്തി​ന്‍റെ മ​ണം അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം മ​ദ്യ​ത്തി​ന​ടി​മ​യാ​ണെ​ന്നു​മു​ള്ള രാ​ഹു​ലി​ന്‍റെ പ​രാ​മ​ര്‍ശ​മാ​ണ് ആം ​ആ​ദ്മി​യെ ചൊ​ടി​പ്പി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ ല​ഹ​രി മാ​ഫി​യ​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​ല്‍ ആം ​ആ​ദ്മി സ​ര്‍ക്കാ​ര്‍ തി​ക​ഞ്ഞ പ​രാ​ജ​യ​മാ​ണെ​ന്ന് വി​മ​ര്‍ശി​ച്ച രാ​ഹു​ല്‍, മ​ദ്യ​പാ​നം വ്യ​ക്തി​പ​ര​മാ​ണെ​ങ്കി​ലും ല​ഹ​രി​വി​പ​ത്തി​നെ നേ​രി​ടേ​ണ്ട സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി ത​ന്നെ എ​പ്പോ​ഴും ല​ഹ​രി​യി​ലാ​കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും തു​റ​ന്ന​ടി​ച്ചു. ഇ​തോ​ടെ ആം ​ആ​ദ്മി പാ​ര്‍ട്ടി ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ല്‍ പോ​ലും രാ​ഹു​ല്‍ ഗാ​ന്ധി​യെ പ​പ്പു എ​ന്ന് അ​ധി​ക്ഷേ​പി​ക്കു​ന്ന പോ​സ്റ്റ​റു​ക​ളും പ​രി​ഹാ​സ​ങ്ങ​ളും​കൊ​ണ്ട് നി​റ​യ്ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up