ചങ്ങനാശേരി: പാറേല്‍ അമലോത്ഭവമാതാ പള്ളി കുദാശയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും 23ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്, മോണ്‍. മാത്യു ചങ്ങങ്കരി, ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഫാ. ജോസഫ് മുണ്ടകത്തില്‍, ഫാ. ഫിലിപ്പ് തയ്യില്‍, ഫാ. ചെറിയാന് കാരിക്കൊമ്പില്‍, ഫാ. മാര്ട്ടിന് കുരിശിങ്കല്‍, ഫാ. വര്‍ഗീസ് പുതുവേലില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.
24ന് വൈകുന്നേരം 4.15ന് വിശുദ്ധ കുര്‍ബാന മോണ്‍. ആന്റണി എത്തയ്ക്കാട്ട്. ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് മുഖ്യാതിഥിയായിരിക്കും.
25ന് വൈകുന്നേരം 4.30ന് ആര്ച്ച്ബപ് മാര്‍ മാത്യു മൂലക്കാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും ആറിന് നിത്യാരാധന കപ്പേളയുടെയും കുമ്പസാരവേദിയുടെയും വെഞ്ചരിപ്പുകര്‍മം മുന്‍ വത്തിക്കാന്‍ നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി നിര്‍വഹിക്കും.
എസ്ബി കോളജ് ഗ്രൗണ്ടില്‍ 6.30ന് ഫാ. ഷാജി തുമ്പേച്ചിറയില്‍ നയിക്കുന്ന സ്റ്റേജ് ഷോ ‘അമ്മയോടൊപ്പം’. 26ന് വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന മോണ്‍. സ്കറിയ കന്യാകോണില്‍.
27ന് മാര്‍ മാത്യു മാക്കില്‍, മോണ്‍. സിറിയക് കണ്ടങ്കരി എന്നിവരുടെ അനുസ്മരണം 4.30ന് വിശുദ്ധ കുര്‍ബാനയും തീര്‍ഥജല കിണറിന്റെ വെഞ്ചരിപ്പും നടക്കും. വികാരി ജനറാള്‍ മോണ്‍. ജോണ്‍ തെക്കേക്കര കാര്‍മികത്വം വഹിക്കും.
ഡിസംബര്‍ എട്ടിന് അമലോത്ഭവ തിരുനാള്‍. വൈകുന്നേരം 4.30ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.