Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parenting

Alappuzha

പോ​സി​റ്റീ​വ് പേ​ര​ന്‍റിം​ഗ്: സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

അ​മ്പ​ല​പ്പു​ഴ: ജി​ല്ലാ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച പോ​സി​റ്റീ​വ് പേ​ര​ന്‍റിം​ഗി​ന്‍റെ പ്രാ​ധാ​ന്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സെ​മി​നാ​ർ എ​ച്ച്. സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം അ​നു​ദി​നം പു​ന​ർ നി​ർ​വ​ച​ന​ത്തി​നു വി​ധേ​യ​മാ​കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ പോ​സി​റ്റീ​വ് പേ​ര​ന്‍റിം​ഗി​ന്‍റെ പ്രാ​ധാ​ന്യം വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് എ​ച്ച്. സ​ലാം എം​എ​ൽ​എ പ​റ​ഞ്ഞു. സ്മൈ​ൽ 2026 എ​ന്ന പേ​രി​ൽ വ​ണ്ടാ​നം ഗ​വ. ടി​ഡി മെ​ഡി​ക്ക​ൽ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ ക​ള​ക്ട​ർ അ​ല​ക് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​നാ​യി.

മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി. പ​ത്മ​കു​മാ​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ. ​ജ​മു​ന വ​ർ​ഗീ​സ്, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​എ​സ്‌.​ആ​ർ. ദി​ലീ​പ് കു​മാ​ർ, ഡോ. ​എം. അ​ന​ന്ത്, ഡോ. ​കോ​ശി സി. ​പ​ണി​ക്ക​ർ, ഡോ. ​പാ​ർ​വ​തി പ്ര​സാ​ദ്, ഡോ. ​വി​പി​ൻ കെ. ​ര​വി, ഡോ. ​കെ.​എ​സ്. അ​നീ​ഷ്, ഡെ​പ്യൂ​ട്ടി ജി​ല്ല എ​ജ്യൂ​ക്കേ​ഷ​ൻ മീ​ഡി​യ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. സേ​തു​നാ​ഥ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന പാ​ന​ൽ ച​ർ​ച്ച​യി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്തം അ​ഡ്വ. അ​നി​ല രാ​ജു, തി​രു​വ​ന​ന്ത​പു​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​എ​ൽ.​കെ. ഗാ​യ​ത്രി, തൃ​ശൂ​ർ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ സൈ​ക്യാ​ട്രി​സ്റ്റ് വി​ഭാ​ഗം ഡോ. ​ദ​യ പാ​സ്ക​ൽ, ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി ശി​ശു​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​എം. പ്ര​വീ​ൺ എ​ന്നി​വ​ർ പോ​സി​റ്റീ​വ് പേ​ര​ന്‍റിം​ഗി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ത്തി. ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും സ്കൂ​ൾ കൗ​ൺ​സല​ർ​മാ​രും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മു​ൾ​പ്പെടെ 800ൽ​പ്പ​രം പേ​ർ പ​ങ്കെ​ടു​ത്തു. പി​യ​ർ എ​ജ്യൂ​ക്കേ​റ്റ​ർ​മാ​രാ​യി പ​രി​ശീ​ല​നം ല​ഭി​ച്ച കു​ട്ടി​ക​ൾ​ക്കു​ള്ള കി​റ്റു​ക​ളും പ​രി​പാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്തു.

Latest News

Corehub Up